Mar 16, 2014
ഐസിയുവില്‍ നിന്ന് സ്ഥലം മാറ്റി: ഐഎംഎസിലെ മലയാളി സ്റ്റാഫ് നഴ്സ് മരിച്ച നിലയില്‍
ന്യൂഡല്‍ഹി: ഓള് ഇന്ത്യ
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മലയാളി സ്റ്റാഫ് നഴ്സിനെ
അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാല്‍പ്പത്തിരണ്ടുകാരിയായ മോളി
സിബിച്ചനാണ് മരിച്ചത്. അടുക്കളയിലെ വിന്‍ഡോ ഗ്രില്ലില്‍ തൂങ്ങി നില്ക്കുന്ന
നിലയില്‍ ഭര്‍ത്താവാണ് മൃതദേഹം കണ്ടതെന്ന് പോലീസ് പറഞ്ഞു. മോളി എഴുതിയതെന്നു
കരുതുന്ന കുറിപ്പ് പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിലെ വിശദാംശങ്ങള്‍ പോലീസ്
പുറത്തുവിട്ടിട്ടില്ല. സൗത്ത് ഡല്‍ഹിയിലെ സണ്‍ലൈറ്റ് കോലനിയിലായിരുന്നു മോളിയും
കുടുംബവും താമസിച്ചിരുന്നത്.
ജോലി സംബന്ധമായി മോളി
അസ്വസ്ഥയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇന്റന്‍സീവ് കെയര്‍
യൂണിറ്റില്‍ വര്‍ഷങ്ങളായി ജോലി നോക്കിയിരുന്ന മോളിയെ അടുത്തിടെ സ്വകാര്യ
വാര്‍ഡിലേയ്ക്ക് മാറ്റിയിരുന്നു. ഇതുമൂലം മോളി മാനസികമായി പ്രയാസത്തിലായിരുന്നു.
സ്ഥിരമായി നോക്കിയിരുന്ന ജോലിയില്‍നിന്ന് മാറിയതില്‍ മോളി സുഹൃത്തുക്കളോട് പരിഭവം
പറഞ്ഞിരുന്നു.