Breaking News

Trending right now:
Description
 
Mar 16, 2014

തൃപ്പദപത്മത്തില്‍: പ്രഭ സണ്ണിയുടെ സംഗീത ആല്‍ബം 23-ന്‌ പ്രകാശനം ചെയ്യും

ജയിംസ്‌ ജോസഫ്‌
image സിഡ്‌നി: 'കാഴ്‌ചയായ്‌' എന്ന സംഗീത ആല്‍ബത്തിനു ശേഷം പ്രഭ സണ്ണി രചനയും സംഗീതവും നിര്‍വഹിക്കുന്ന പതിമൂന്ന്‌ ക്രിസ്‌തീയ ഗാനങ്ങളടങ്ങിയ സംഗീതആല്‍ബം 'തൃപ്പദപത്മത്തില്‍' മാര്‍ച്ച്‌ 23-ന്‌ പുറത്തിറങ്ങും. ഗ്രാന്‍വില്ലിലെ സെന്റ്‌ മേരി കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ സിഡ്‌നിയിലെ വിവിധ സഭാ വിഭാഗങ്ങളില്‍നിന്നുല്ല വൈദികരുടെ സാന്നിദ്ധ്യത്തില്‍ ഓസ്‌ട്രേലിയ നീഡ്‌സ്‌ ഫാത്തിമയുടെ പ്രസിഡന്റ്‌ ബ്രദര്‍ മാര്‍ക്ക്‌ ഹാലിഡേ സിഡിയുടെ പ്രകാശനം നിര്‍വഹിക്കും. തുടര്‍ന്നു ഗാനങ്ങളുടെ ശ്രവ്യ, ദൃശ്യാവിഷ്‌കാരം അരങ്ങേറും.

മലയാള സംഗീതലോകത്തെ പ്രശസ്‌തരായ വിജയ്‌ യേശുദാസ്‌, സുദീപ്‌ കുമാര്‍, കെസ്‌ററര്‍, രാജലക്ഷ്‌മി, എലിസബത്ത്‌ രാജു എന്നിവര്‍ക്കൊപ്പം സിഡ്‌നിയിലെ പ്രമുഖ ഗായകരായ ബിജു ജോര്‍ജ്‌,നീതു സുരേഷ്‌ ബാബു എന്നിവരും തൃപ്പദപത്മത്തില്‍ പാടിയിട്ടുണ്ട്‌.
br />
ആല്‍ബത്തിന്റെ കോപ്പികള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക : 0450 133 227