Breaking News

Trending right now:
Description
 
Mar 16, 2014

സ്‌മാര്‍ട്ട്‌ഫോണുമായി ജിയോനി എത്തുന്നു; ഇന്ത്യയിലും ചൈനയിലും ആദ്യലോഞ്ചിംഗ്‌

image ലോകത്തിലെ ഏറ്റവും സ്ലിം സ്‌മാര്‍ട്‌ഫോണുമായി ചൈനീസ്‌ കമ്പനിയായ ജിയോനി എത്തുന്നു. ജിയോനി എലിഫ്‌ എസ്‌-5.5 എന്ന പേരില്‍ പുറത്തിറക്കുന്ന ഫോണിന്‌ 5.5 മില്ലിമീറ്റര്‍ കനമാണുള്ളത്‌. ആദ്യഘട്ടത്തില്‍ ഇന്ത്യയിലും ചൈനയിലുമായാണ്‌ ജിയോനി എലിഫ്‌ പുറത്തിറങ്ങുന്നത്‌. പിന്നീട്‌ 40 രാജ്യങ്ങളിലേക്ക്‌ വിപണി വ്യാപിപ്പിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ചൈനയില്‍ 18-നും ഇന്ത്യയില്‍ 31-നുമാണ്‌ പുതിയ സ്ലിം സ്‌മാര്‍ട്‌ഫോണിന്റെ ലോഞ്ചിംഗ്‌. ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ ലോകകോണ്‍ഗ്രസിനു മുന്നോടിയായി ജിയോനി എലിഫ്‌ എസ്‌-5.5 കഴിഞ്ഞ മാസം പ്രദര്‍ശിപ്പിച്ചിരുന്നു. 2014 ജൂണോടെ എലിഫ്‌ എസ്‌-5.5 ന്റെ ഫോര്‍-ജി സ്‌മാര്‍ട്‌ ഫോണ്‍ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. ജിയോനി എലിഫ്‌ എസ്‌-5.5 ത്രിജി സ്‌മാര്‍ട്‌ഫോണിന്‌ 374 ഡോളറാണ്‌ (23,000 രൂപ) ചൈനയിലെ വില. ഇന്ത്യയിലെ വിലയും വിപണിയും സംബന്ധിച്ച്‌ 31-നു നടക്കുന്ന ലോഞ്ചിംഗിനു ശേഷമേ അറിയാനാകൂ. സിംഗിള്‍ സിം ഫോണായ എസ്‌-5.5ല്‍ ആന്‍ഡ്രോയിഡ്‌ 4.2 ജെല്ലി ബീന്‍ ഓപ്പറേറ്റിംഗ്‌ സിസ്റ്റമാണുള്ളത്‌. അഞ്ച്‌ ഇഞ്ചാണ്‌ സ്‌ക്രീന്‍ ഡിസ്‌പ്ലേ.. 1.7 ജിഗാഹെട്‌സ്‌ ഒക്‌ടാ-കോര്‍ സിപിയു, രണ്ട്‌ ജിബി റാം, 13 മെഗാപിക്‌സല്‍ കാമറ, അഞ്ച്‌ മെഗാപിക്‌സല്‍ ഫ്രണ്ട്‌ കാമറ, എല്‍ഇഡി ഫ്‌ളാഷ്‌ തുടങ്ങിയവയെല്ലാം പുതിയ സ്ലിംഫോണിന്റെ സവിശേഷതകളാണ്‌. 16 ജിബിയാണ്‌ ഇന്റേണല്‍ മെമ്മറി. 130 ഗ്രാമാണ്‌ എസ്‌-5.5ന്റെ ഭാരം. കൂടാതെ, വൈഫൈ, വൈഫൈ- ഡയറക്‌ട്‌, ബ്ലൂടൂത്ത്‌, ജിപിഎസ്‌ തുടങ്ങിയ കണക്‌ടിവിറ്റി സൗകര്യങ്ങളും എസ്‌-5.5 ഒരുക്കുന്നു. കറുപ്പ്‌, വെളുപ്പ്‌, പിങ്ക്‌, നീല, പര്‍പ്പിള്‍ നിറഭേദങ്ങളില്‍ ജിയോനി എലിഫ്‌ എസ്‌-5.5 ലഭ്യമാണ്‌.