Breaking News

Trending right now:
Description
 
Mar 15, 2014

ലണ്ടനില്‍ കാണാതായ മലയാളി യുവാവ്‌ മരിച്ച നിലയില്‍

image
ലണ്ടന്‍: മൂന്നുദിവസം മുമ്പ്‌ ലണ്ടനിലെ വെംബ്ലിയില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം പാര്‍ക്കില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. 35 വയസുള്ള കൊല്ലം സ്വദേശിയായ സെബാസ്റ്റ്യന്‍ സേവ്യറാണ്‌ മരിച്ചത്‌. ഓക്‌സ്‌ഫോര്‍ട്‌ സര്‍ക്കസിന്‌ സമീപമുള്ള പ്രമുഖ ഹോട്ടലിലെ ഷെഫ്‌ ആയിരുന്നു. പാര്‍ക്കില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന വിവരമറിഞ്ഞ പോലീസ്‌ നടത്തിയ പരിശോധനയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ വസ്‌ത്രത്തില്‍ നിന്നും ഫോണ്‍ നമ്പര്‍ കണ്ടൈത്തുകയും വീട്ടില്‍ വിവരം അറിയിക്കുകയുമായിരുന്നു. സെബാസ്റ്റ്യനും കുടുംബവും എട്ടുവര്‍ഷമായി യുകെയിലാണ്‌.