Breaking News

Trending right now:
Description
 
Nov 08, 2012

ഹില്ലരി ക്ലിന്റന്റെ പിന്‍ഗാമിക്കുവേണ്ടി അന്വേഷണം

image പ്രസിഡന്റ്‌ ഒബാമയുടെ രണ്ടാാമൂഴത്തില്‍ സ്റ്റേറ്റ്‌ സെക്രട്ടറിയാവാനില്ലെന്നു വ്യക്തമാക്കിയ ഹില്ലരി ക്ലിന്റന്റെ പിന്‍ഗാമിക്കുവേണ്ടി ഊര്‍ജിതമായ അന്വേഷണം തുടങ്ങി. സെനറ്റര്‍ ജോണ്‍ കെറി, യുഎന്‍ സ്ഥാനപതി സൂസന്‍ റൈസ്‌, ദേശീയ സുരക്ഷാ മേധാവി ടോം ഡോനിലോന്‍ എന്നിവരുടെ പേരാണു പറഞ്ഞു കേള്‍ക്കുന്നത്‌. എന്നാല്‍ ഇവരെയെല്ലാം ഒഴിവാക്കി ആരും പ്രതീക്ഷിക്കാത്ത വ്യക്തിയെയായിരിക്കും ഒബാമ തെരഞ്ഞെടുക്കുകയെന്നും അഭ്യൂഹമുണ്ട്‌. അങ്ങനെയെങ്കില്‍ കോളിന്‍ പവല്‍, ഡേവിഡ്‌ പെട്രാസ്‌ തുടങ്ങിയവര്‍ക്കാണു സാധ്യത. വിദേശത്ത്‌ യുഎസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ കഴിവുള്ള വ്യക്തിയാവണം അടുത്ത സ്റ്റേറ്റ്‌ സെക്രട്ടറി എന്നാണ്‌ ഒബാമ ഭരണകൂടത്തിന്റെ നിലപാട്‌. ഇക്കാര്യത്തില്‍ താരമൂല്യത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌. ഹില്ലരിയെപ്പോലെ താരമൂല്യവും കഴിവുമുള്ള ഒരാളെ കണ്ടെത്തുക അത്ര എളുപ്പമല്ല.
ജനുവരിയില്‍ ഒബാമ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റാലുടന്‍ രാജിവയ്‌ക്കാനുള്ള ഹില്ലരിയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമന്റ്‌ വക്താവ്‌ വിക്ടോറിയ നൂലന്‍ഡ്‌ വ്യക്തമാക്കി. കുറച്ചുവിശ്രമിക്കാനും എഴുതാനുമാണ്‌ ഹില്ലരിയുടെ ആഗ്രഹം. ഇതേസമയം 2016-ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാനാണു ഹില്ലരിയുടെ പദ്ധതിയെന്ന്‌ അഭ്യൂഹമുണ്ട്‌.