Breaking News

Trending right now:
Description
 
Mar 15, 2014

സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ നോമ്പുകാല ധ്യാനം

Johnson Punchakonam
image

ഒർലാന്റൊ: സെന്റ്‌ മേരീസ് ഓർത്തോഡോക്സ് ഇടവകയില്‍ ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം  മാര്‍ച്ച്‌22, 23, (ശനി, ഞായര്‍) എന്നീ ദിവസങ്ങളില്‍ നടത്തപ്പെടുന്നു.മലങ്കര ഓർത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ്റു അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അഭിവന്ദ്യ അലക്സിയോസ് മോർ യൂസേബിയോസ് ധ്യാനത്തിനു നേതൃത്വം നല്കും.

മാര്‍ച്ച്‌22-ന്‌ ശനിയാഴ്‌ച രാവിലെ 10:00 നു പ്രഭാത നമസ്കാരത്തോടെ ആരംഭിക്കുന്ന ധ്യാനo വൈകിട്ട്‌ 5:00 മണിക്ക് കുംബസാരത്തോടും തുടർന്ന് സന്ദ്യാനമസ്കാരത്തോടെ സമാപിക്കും, 23-ന്‌ ഞായറാഴ്‌ച രാവിലെ 9:00 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധകുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്‌.

തിരുവചനത്തിന്‍െറയും, ദൈവീകകാരുണ്യത്തിന്‍െറയും, ആഴമേറിയ ആത്മീയഅനുഭവങ്ങള്‍ രുചിച്ചറിയുവാനും, തിരക്കേറിയ ജീവിതയാത്രയിൽ ശാന്തമായിരുന്നു ദൈവത്തെ അറിയുവാനും ലഭിച്ചിരിക്കുന്ന ഈ ദൈവീകാവസരം പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ ഏവരേയും സേ്‌നഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (678-342-0246) അറിയിച്ചു.

Address:

St.Marys Orthodox Church

808, 4th Street,

Orlando, FL 32824