Breaking News

Trending right now:
Description
 
Mar 14, 2014

തൊഴിലാളികളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പു വരുത്തും കെസിബിസി ലേബര്‍ കമ്മീഷന്‍

image സാമൂഹിക നീതി ഉറപ്പാക്കിയും രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായും കത്തോലിക്കാ സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്താന്‍ കേരളസഭ പ്രതിജ്ഞാബദ്ധമാണെന്നു കെസിബിസി ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം വ്യക്തമാക്കി. കെസിബിസി ലേബര്‍ കമ്മീഷന്റെ നേതൃത്വത്തിലുള്ള കേരള ലേബര്‍ മൂവ്‌മെന്റ് എറണാകുളം പിഒസിയില്‍ സംഘടിപ്പിച്ച സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെസിബിസി പുറത്തിറക്കിയ മാനവ മാനേജ്‌മെന്റ് നയം സഭയുടെ സ്ഥാപനങ്ങളില്‍ പ്രായോഗികമായി നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ രൂപതകളിലെ വികാരി ജനറാള്‍മാരും ലേബര്‍ ഡയറക്ടര്‍മാരും സന്യാസസമൂഹങ്ങളുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.