Breaking News

Trending right now:
Description
 
Mar 14, 2014

പാംസ്റ്റെന്‍ നോര്‍ത്തില്‍ വിശുദ്ധ യൗസേപ്പ്‌ പിതാവിന്റെ മധ്യസ്ഥ തിരുന്നാള്‍ മാര്‍ച്ച്‌ 16-ന്‌

Sijo Abraham
image ന്യൂസിലാന്‍ഡ്‌:  പാംസ്റ്റെന്‍ നോര്‍ത്ത്‌ സെന്റ്‌ ജോസഫ്‌സ്‌ കേരള കാത്തലിക്‌ കമ്മ്യൂണിറ്റി വിശുദ്ധ യൗസേപ്പ്‌ പിതാവിന്റെ മധ്യസ്ഥ തിരുന്നാളും ഊട്ടുനേര്‍ച്ചയും കുടുംബപ്രാര്‍ത്ഥനാ കൂട്ടായ്‌മയുടെ ഉദ്‌ഘാടനവും മാര്‍ച്ച്‌ 16 ഞായറാഴ്‌ച ആഘോഷിക്കുന്നു. 5 മണിക്ക്‌ ആരംഭിക്കുന്ന ശുശ്രൂഷകള്‍ ഊട്ടുനേര്‍ച്ചയോടെ സമാപിക്കും. കുമ്പസാരവും ജപമാലയും ഇതോടനുബന്ധിച്ചുണ്ടാകും. ഫാദര്‍ വര്‍ഗീസ്‌ തുരുത്തിച്ചിറയാണ്‌ തിരുന്നാള്‍ കുര്‍ബാനയ്‌ക്ക്‌ നേതൃത്വം നല്‍കുന്നത്‌. തിരുന്നാള്‍ സന്ദേശം നല്‍കുന്നത്‌ ഫാദര്‍ സെബാസ്റ്റ്യന്‍ വണ്ടനാംതടത്തില്‍.