Breaking News

Trending right now:
Description
 
Mar 14, 2014

വൃക്കരോഗം; അറിയാന്‍ ഒത്തിരിയേറെ

image മാറുന്ന ജീവിതചര്യകളാണ്‌ വൃക്ക രോഗത്തെ ക്ഷണിച്ചുവരുത്തുന്നത്‌. വൃക്കയുടെ തകരാര്‍മൂലം ആശുപത്രിയില്‍ ചികിത്സയ്‌ക്ക്‌ എത്തുന്നവരുടെ എണ്ണം ദിവസവും വര്‍ധിക്കുന്നുവെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. സംസ്ഥാനത്തെ ആശുപത്രികളില്‍ നിരവധി രോഗികള്‍ ചികിത്സ നടത്തുന്നുണ്ട്‌. ഭക്ഷണരീതിയിലെ മാറ്റവും ജീവിതചര്യകളുടെ വ്യതിയാനവും വൃക്കരോഗങ്ങള്‍ക്ക്‌ കാരണമാകുന്നതായാണ്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ നല്‍കുന്ന സൂചന. വൃക്കകളെ ബാധിക്കുന്ന പ്രധാന അസുഖമാണ്‌ ക്രോണിക്‌ കിഡ്‌നി രോഗം. ഇവ പിടിപെട്ടാല്‍ ഡയാലിസിസ്‌ നടത്തുകയോ ചിലപ്പോള്‍ വൃക്കകള്‍ മാറ്റിവയ്‌ക്കുകയോ ചെയ്യേണ്ടിവരും. പ്രമേഹം, രക്തസമ്മര്‍ദ്ദം, നെഫ്രൈറ്റിസ്‌, മഞ്ഞപ്പിത്തം, ക്ഷയം, ഹെപ്പറ്റൈറ്റിസ്‌ ബി എന്നിവ വൃക്കകളെ പ്രവര്‍ത്തനരഹിതമാക്കാന്‍ സാധ്യതയുള്ള അസുഖങ്ങളാണ്‌. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്‌ക്കു ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ച്‌ രോഗം നിയന്ത്രിച്ചാല്‍ വൃക്കരോഗം തടയാനാവും. പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച്‌ വര്‍ഷത്തിലൊരിക്കലെങ്കിലും വൃക്കകളുടെ പ്രവര്‍ത്തനം പരിശോധിക്കണം. പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുന്നതും രോഗത്തെ അകറ്റിനിര്‍ത്താന്‍ ഉപകരിക്കും. പൊണ്ണത്തടി കുറയ്‌ക്കുക, ശരിയായ വ്യായാമം, നല്ല ജീവിതചര്യകള്‍ എന്നിവ ശീലമാക്കുകയും വേണം. ഫാസ്റ്റ്‌ ഫുഡ്‌ നിര്‍ബന്ധമായും ഒഴിവാക്കുക. ദിവസവും ആറുലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുന്നതും പ്രയോജനകരമാണ്‌. വൃക്കസ്‌തംഭനം ഉണ്ടാകുന്ന അവസ്ഥയില്‍ ചെയ്യാവുന്ന ഏറ്റവും മികച്ച ചികിത്സയാണ്‌ വൃക്കമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ. വിലയേറിയ മരുന്നുകള്‍ ജീവിതകാലം മുഴുവന്‍ കളിക്കേണ്ടിവരും. മൂന്നുമാസത്തിനുശേഷം രോഗിക്കു എല്ലാ ജോലികളും ചെയ്യാവുന്നതാണ്‌.