Breaking News

Trending right now:
Description
 
Nov 08, 2012

സിഐടിയുവിന്റെ പോഷകസംഘടനയായ യുഎന്‍എയ്‌ക്ക്‌ വേണ്ടി സിപിഎം കണ്ണൂര്‍ ചര്‍ച്ച പൊളിച്ചുവെന്ന്‌ ആരോപണവുമായി ഐഎന്‍എ

image കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ നാലു സ്വകാര്യ ആശുപത്രികളില്‍ 15 ദിവസമായി നടന്നു വരുന്ന സമരം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത്‌ ലേബര്‍ കമീഷണരുടെ സാന്നിധ്യത്തില്‍ കൂടിയ യോഗം പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം സിഐടിയുവിനെന്ന്‌ ആരോപണവുമായി ഐഎന്‍എ രംഗത്തെത്തിയിരിക്കുന്നു. നഴ്‌സുമാരുടെ സംഘടന ആവശ്യപ്പെട്ട 6-6-12 എന്ന ഷിഫ്‌റ്റ്‌ മാനേജ്‌മെന്റ്‌ പ്രതിനിധികള്‍ അംഗീകരിക്കാന്‍ തയാറെയെങ്കിലും 5-5-14 എന്ന്‌ സിഐടിയു നിലപാട്‌ എടുത്തിരുന്നു.

 ഇത്‌ സിപിഎമ്മിന്റെ പോഷക സംഘടനയായ യുഎന്‍എ എന്ന സ്വതന്ത്ര സംഘടനയെ സഹായിക്കാനാണെന്നാണ്‌ ഐഎന്‍എ ആരോപിക്കുന്നത്‌. ഒക്ടോബര്‍ 22നു തുടങ്ങിയ സമരം ലേബര്‍ കമീഷണറുമായുള്ള ചര്‍ച്ചയ്‌ക്കു ശേഷം തീരുമെന്നായിരുന്നു ഐഎന്‍എ അവകാശപ്പെട്ടത്‌. അതുകൊണ്ടു ചര്‍ച്ച പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെച്ചു രക്ഷപ്പെടുവാനാണ്‌ ഇപ്പോള്‍ ഐഎന്‍എ ശ്രമിക്കുന്നത്‌. നഴ്‌സിംഗ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംഘടനകള്‍ തമ്മിലുള്ള ഈ പടലപിണക്കം മുതലെടുത്ത്‌ മാനേജ്‌മെന്റുകള്‍ കളിക്കുവാന്‍ കൂടി തുടങ്ങിയതോടെ സമരം ചെയ്‌ത്‌ നേഴ്‌സുമാര്‍ നേടിയ ഈ ആനുകൂല്യം നഷ്ടപ്പെടുമെന്ന പേടിയിലാണെന്ന്‌ പേരു വെളിപ്പെടുത്തുവാന്‍ആഗ്രഹിക്കാത്ത ഒരു നേഴ്‌സ്‌ ഗ്ലോബല്‍ മലയാളത്തോട്‌ പ്രതികരിച്ചു. 

കഴിഞ്ഞ ദിവസങ്ങളിലായി മനോരമയുടെ സഹായത്തോടെ ഐഎന്‍എ വ്യാപകമായ പ്രചരണമാണ്‌ സിഐടിയുവിനു നേരെ അഴിച്ചു വിട്ടു കൊണ്ടിരിക്കുന്നത്‌.