Breaking News

Trending right now:
Description
 
Nov 08, 2012

ടൈറ്റന്റെ എക്‌സ്‌ക്ലൂസീവ്‌ വാച്ച്‌ കളക്ഷന്‍

image ടൈറ്റന്‍ പുരുഷന്മാര്‍ക്കായി ടൈക്കൂണ്‍ നിരയിലുള്ള പുതിയ എക്‌സ്‌ക്ലൂസീവ്‌ വാച്ച്‌ കളക്ഷന്‍ അവതരിപ്പിക്കുന്നു. കാസിനോകളില്‍നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ രൂപകല്‍പ്പന ചെയ്‌ത്‌ വിജയത്തിന്റെ പ്രതീകമായി നിര്‍മിച്ചിരിക്കുന്നവയാണ്‌ ടൈക്കൂണ്‍ വാച്ചുകള്‍. സമയം നോക്കാനുള്ള ഉപകരണങ്ങള്‍ എന്നതിനപ്പുറം വ്യക്തിത്വത്തെയും സ്വതന്ത്രമായ ജീവിതത്തെയും സൂചിപ്പിക്കുന്നതാണ്‌ വാച്ചുകളുടെ ഈ ശേഖരം

പുതിയ ടൈക്കൂണ്‍ ശേഖരത്തിലെ ബ്ലാക്ക്‌ ജാക്ക്‌ വാച്ച്‌ പോറലുകള്‍ വീഴാത്ത സെറാമികില്‍ നിര്‍മിച്ചവയാണ്‌. മള്‍ട്ടിഫങ്‌ഷണല്‍ ഡയലും ഡിസ്‌ക്‌ രൂപത്തിലുള്ള ഡേ & ഡേറ്റ്‌ കൗണ്ടറുകളുമാണിവയ്‌ക്ക്‌. ഓഫ്‌സെറ്റ്‌ രീതിയിലുള്ള സെക്കന്‍ഡ്‌ സൂചിയും കാര്‍ഡ്‌ സിംബലുകളുമാണ്‌ ഈ വാച്ചുകള്‍ക്ക്‌. റോസ്‌ ഗോള്‍ഡിലുള്ള സെറേറ്റഡ്‌ ബീസല്‍ റിംഗുള്ള ബ്ലാക്ക്‌ ജാക്ക്‌ വാച്ചുകള്‍ക്ക്‌ 15995 രൂപയാണ്‌ വില. 

ഗോള്‍ഡ്‌, റോസ്‌ ഗോള്‍ഡ്‌, ബ്ലാക്ക്‌, ഗോള്‍ഡ്‌ & സ്‌റ്റീല്‍, റോസ്‌ ഗോള്‍ഡ്‌ & സ്‌റ്റീല്‍ എന്നിങ്ങനെ 30 വ്യത്യസ്‌ത ഇനം വാച്ചുകളാണ്‌ ടൈക്കൂണ്‍ ശേഖരത്തിലുള്ളത്‌. 3495 രൂപ മുതല്‍ 15995 വരെയുള്ള ടൈക്കൂണ്‍ വാച്ചുകള്‍ വേള്‍ഡ്‌ ഓഫ്‌ ടൈറ്റന്‍ ഷോറൂമുകളിലും ഹീലിയോസ്‌ സ്‌റ്റോറുകളിലും ഷോപ്പേഴ്‌സ്‌ സ്റ്റോപ്പ്‌, ലൈഫ്‌ സ്റ്റൈല്‍, ടൈറ്റന്‍ മള്‍ട്ടി-ബ്രാന്‍ഡഡ്‌ ഔട്ട്‌ലെറ്റുകളിലും ലഭിക്കും.