Breaking News

Trending right now:
Description
 
Mar 12, 2014

വഴിയാത്രക്കാരന്‍ പീഡിപ്പിച്ചതിന്‌ പരാതി നല്‌കിയ ട്രാഫിക്‌ വാര്‍ഡന്‍ പദ്‌മിനിയെ പിരിച്ചു വിട്ടു

image
ഡ്യൂട്ടിക്കിടെ വഴിയാത്രക്കാരന്‍ അപമാനിച്ചുവെന്നു പരാതി നല്‌കിയ ട്രാഫിക്‌ വാര്‍ഡനെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു ഉമ്മന്‍ ചാണ്ടിസര്‍ക്കാര്‍ സ്‌ത്രീ സുരക്ഷ പദ്ധതി നടപ്പിലാക്കി.

ബ്രൈറ്റ്‌ എന്ന സ്വാകാര്യഏജന്‍സിയാണ്‌ ട്രാഫിക്‌ വാര്‍ഡന്‍മാരെ നല്‌കുന്നത്‌. എന്നാല്‍ ഇന്നലെ ട്രാഫിക്‌ സിഐ നല്‌കിയ ലിസ്റ്റില്‍ നിന്ന്‌ പദ്‌മിനിയുടെ പേരു ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ ഇ
ടപ്പള്ളി സ്റ്റേഷനു മുന്നില്‍ പദ്‌മിനി കുത്തിയിരുപ്പ്‌ സമരം നടത്തുകയായിരുന്നു. 
കഴിഞ്ഞ നവംബര്‍ രണ്ടിനാണ്‌ കടവന്ത്രയില്‍ വച്ച്‌ കാര്‍ യാത്രക്കാരനായ വിനേഷ്‌ വര്‍ഗീനസെന്നയാള്‍ പദ്‌മിനിയെ മര്‍ദിച്ചതും വസ്‌ത്രം വലിച്ചു കീറിയതും. 
പരാതി നല്‌കിയിട്ടും ഇയാളെ അറസ്റ്റു ചെയ്യാന്‍ പോലീസ്‌ വിസമ്മതിച്ചിരുന്നു. 
ഏറെ പ്രതിഷേധത്തിനു ഒടുവിലാണ്‌ പോലീസ്‌ പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്‌. എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ കേസന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്‌ പിരിച്ചു വിടല്‍.