Breaking News

Trending right now:
Description
 
Mar 12, 2014

ഷെവലിയര്‍ വി.സി.സെബാസ്റ്റ്യനെ സീറോ മലബാര്‍ സഭ വനിതാ ഫോറം ആദരിച്ചു

image ആഗോള കത്തോലിക്കാ സഭയുടെ അല്‌മായ അംഗീകാരമായ ഷെവലിയര്‍ പദവി ലഭിച്ച സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി.സെബാസ്റ്റ്യനെ സീറോ മലബാര്‍ സഭ വനിതാഫോറം ആദരിച്ചു. ആലുവ സിഎംസി ജനറാള്‍ ഹൗസ്‌ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ വനിതാ ഫോറം ദേശീയ പ്രസിഡന്റ്‌ ഡല്‍സി ലൂക്കാച്ചന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ഡയറക്‌ടര്‍ ഫാ.ജോസഫ്‌ കൊച്ചുപറമ്പില്‍ പൊന്നാടയണിയിച്ചു.
കേരള സംസ്ഥാന ഉപഭോക്തൃതര്‍ക്കപരിഹാരഫോറം മെമ്പര്‍ അഡ്വ.ജോസ്‌ വിതയത്തില്‍, സഭാതാരം പ്രൊഫ.എലിസബത്ത്‌ മാത്യു, വിവിധ സാമൂഹ്യ വിദ്യാഭ്യാസ സഭാപരമേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ച ആനി ജോസഫ്‌ കോതമംഗലം, ഡോ.കൊച്ചുറാണി ജോസഫ്‌ എറണാകുളം, മാഗി ജോസഫ്‌ മേനാപറമ്പില്‍ പാല, ആന്‍സമ്മ തോമസ്‌ കാഞ്ഞിരപ്പള്ളി, റാണി മത്തായി എറണാകുളം എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ്‌ പാലയ്‌ക്കപ്പിള്ളി, ഫാ.തോമസ്‌ വെണ്‍മാന്തറ, സിഎംസി അസിസ്റ്റന്റ്‌ ജനറാള്‍ സിസ്റ്റര്‍ സിബി, വനിതാഫോറം ആനിമേറ്റര്‍ സിസ്റ്റര്‍ ജോണ്‍സി സിഎംസി, ദേശീയ സെക്രട്ടറി ലിസി വര്‍ഗീസ്‌, ട്രഷറര്‍ ജിജി ജേക്കബ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഫോട്ടോ അടിക്കുറിപ്പ്‌
ആഗോള കത്തോലിക്കാ സഭയുടെ അല്‌മായ അംഗീകാരമായ ഷെവലിയര്‍ പദവി ലഭിച്ച സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി.സെബാസ്റ്റ്യനെ സീറോ മലബാര്‍ സഭ വനിതാഫോറം ദേശീയ ഡയറക്‌ടര്‍ ഫാ.ജോസഫ്‌ കൊച്ചുപറമ്പില്‍ പൊന്നാടയണിയിച്ച്‌ ആദരിക്കുന്നു. റാണി മത്തായി, അഡ്വ.ജോസ്‌ വിതയത്തില്‍, മാഗി ജോസ്‌ മേനാപറമ്പില്‍, ഡല്‍സി ലൂക്കാച്ചന്‍, ആനി ജോസഫ്‌, ജിജി ജേക്കബ്‌, ഡോ.കൊച്ചുറാണി ജോസഫ്‌ എന്നിവര്‍ സമീപം.