Breaking News

Trending right now:
Description
 
Mar 12, 2014

ഞാനൊരു സാധാരണ വൈദികനാണ്‌. അങ്ങനെയായി​രിക്കാന്‍ ഞാനിഷ്‌ടപ്പെ​ടുകയും ചെയ്യുന്നു​: ഫ്രാന്‍സീസ്‌ പാപ്പാ

Johnson Punchakkonam
image

ഞാനൊരു സാധാരണ വൈദികനാണ്‌. അങ്ങനെയായിരിക്കാന്‍ ഞാനിഷ്‌ടപ്പെടുകയും ചെയ്യുന്നു” പാപ്പാ ‘കൊറിയേരേ ദെല്ലാ സേരാ’ എന്ന ഇറ്റാലിയന്‍ പത്രത്തിനു കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു.
അങ്ങയെക്കുറിച്ചുള്ള പൊതുജന അഭിപ്രായത്തില്‍ അങ്ങേയ്‌ക്ക്‌ ഇഷ്‌ടപ്പെടാത്തത്‌ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന്‌ ഉത്തരമായി പാപ്പാ പറഞ്ഞു: “ഫ്രാന്‍സീസ്‌ പാപ്പായെ ചുറ്റിപ്പറ്റിയുള്ള മിത്ത്‌ എനിക്കിഷ്‌ടമില്ല. എന്നെ ഒരുതരം സൂപ്പര്‍മാനായി ചിത്രീകരിക്കുന്നത്‌ എനിക്കിഷ്‌ടമില്ല. ഞാനൊരു സാധാരണ മനുഷ്യനാണ്‌. നിങ്ങളെപ്പോലെ ചിരിക്കുകയും, കരയുകയും, ഉറങ്ങുകയും ചെയ്യുന്ന, കുറെ സുഹൃത്തുകളുള്ള ഒരു സാധാരണ മനുഷ്യന്‍

നോമ്പുകാല ധ്യാനത്തിനായി ഫ്രാന്‍സീസ്‌ പാപ്പാ വത്തിക്കാന്‌ പുറത്തേക്ക്‌ യാത്രയായിരിക്കുന്നു. കൂരിയാംഗങ്ങളോടൊപ്പം ബസ്സിലാണ്‌ അദ്ദേഹം ധ്യാനസ്ഥലത്തേക്ക്‌ യാത്ര തിരിച്ചത്‌. റോമിന്റെ തെക്കുഭാഗത്തു അറിക്കീയായിലാണ്‌ ധ്യാനം നടക്കുക. വെള്ളിയാഴ്‌ചവരെയായിരിക്കും ധ്യാനം.

മാര്‍പ്പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ വാര്‍ഷിക ദിനത്തില്‍ (മാര്‍ച്ച്‌ 13) ഫ്രാന്‍സീസ്‌ പാപ്പാ ധ്യാനത്തിലായിരിക്കുമെന്നതാണ്‌ സവിശേഷത. കര്‍ദിനാളന്മാരും മെത്രാന്മാരുമുള്‍പ്പെടെ 82 പേരാണ്‌ ധ്യാനസംഘത്തിലുള്ളത്‌.

പാപ്പായുടെ വേനല്‍ക്കാല വസതി പൊതുജനത്തിനായി തുറന്നു കൊടുക്കുന്നു.

മാര്‍പ്പാപ്പായുടെ വേനല്‍ക്കാല വസതിയുടെ ഒരു ഭാഗം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിരിക്കുന്നു. ഫ്രാന്‍സീസ്‌ പാപ്പായുടെ നിര്‍ദ്ദേശപ്രകാരമാണിതെന്നാണ്‌ വത്തിക്കാന്‍ വക്താവ്‌ പറഞ്ഞത്‌.

വത്തിക്കാനില്‍ നിന്നും 20 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ഗണ്ടോള്‍ഫോ കൊട്ടാരമാണ്‌ തുറന്നു കൊടുത്തിരിക്കുന്നത്‌. ഫ്രാന്‍സീസ്‌ പാപ്പാ വേനല്‍ കാലത്തും അവധിക്കു പോകാതെ വത്തിക്കാനില്‍ തന്നെ ആയിരിക്കുമെന്ന്‌ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഗണ്ടോള്‍ഫോ കൊട്ടാരത്തിന്റെ പൂന്തോട്ടങ്ങളാണ്‌ സന്ദര്‍ശകര്‍ക്കായി തുറന്ന്‌ കൊടുത്തിരിക്കുന്നത്‌. പണ്ട്‌ ചക്രവര്‍ത്തിമാര്‍ സദ്യകഴിഞ്ഞ്‌ നടക്കാനിറങ്ങിയിരുന്ന രാജകീയ നിരത്തുകളിലൂടെ അങ്ങനെ സന്ദര്‍ശകര്‍ക്കും നടക്കാനാകും.

മാര്‍പ്പാപ്പാമാര്‍ വേനല്‍ക്കാല അവധിക്ക്‌ ഗണ്ടോള്‍ഫോ കൊട്ടാരം ഉപയോഗിക്കുന്ന പതിവ്‌ 16-ാം നൂറ്റാണ്ടിലാണ്‌ തുടങ്ങിയത്‌ – ക്ലെമന്റ്‌ 7-ാമന്‍ മാര്‍പ്പാപ്പായുടെ കാലത്ത്‌. ഫ്രാന്‍സീസ്‌ പാപ്പാ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബനഡിക്‌ട്‌ പാപ്പാ ഗണ്ടോള്‍ഫോ കൊട്ടാരത്തില്‍ വിശ്രമിക്കുകയായിരുന്നു.