Breaking News

Trending right now:
Description
 
Mar 11, 2014

കാണാതായ ജാസ്‌മിന്‍ ജോസഫിന്റെ കാര്‍ ലോംങ്‌ ഐലന്റില്‍ കണ്ടെത്തി, ദുരൂഹത തുടരുന്നു

image കഴിഞ്ഞ രണ്ടാഴ്‌ചയായി കാണാതായിരുന്ന ഇരുപത്തിരണ്ടുകാരിയായ അമേരിക്കന്‍ മലയാളി വിദ്യാര്‍ത്ഥിനി ജാസ്‌മിന്‍ ജോസഫിന്റെ കാര്‍ കണ്ടെത്തി. നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിയായിരുന്ന ജാസ്‌മിന്റെ ഗ്രേ നിറത്തിലുള്ള നിസാന്‍ അള്‍ട്ടിമ കാര്‍ ചൊവ്വാഴ്‌ച അമേരിക്കന്‍സമയം വെളുപ്പിന്‌ ഒരു മണിയ്‌ക്കാണ്‌ ലോങ്‌ ഐലന്റിലെ ജറീക്കോ ടേണ്‍ പൈക്കില്‍ കാര്‍ കണ്ടെത്തിയത്‌. കാറിനുള്ളില്‍ കീ കണ്ടെത്തിയെന്ന്‌ പോലീസ്‌ അറിയിച്ചെങ്കിലും മറ്റു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ജാസ്‌മിനെ കണ്ടെത്തുന്നവര്‍ക്ക്‌ 5000 ഡോളര്‍ നഷ്ടപരിഹാരം വാഗ്‌ദാനം ചെയ്‌തിരുന്നു.



ആദ്യത്തെ രണ്ടു സെമസ്റ്ററിലും മികച്ച വിദ്യാര്‍ത്ഥിനിയായിരുന്നു ജാസ്‌മിന്‍ എന്ന്‌ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍, മൂന്നാമത്തെ സെമസ്റ്ററിലെ പ്രോഗ്രസ്‌ കാര്‍ഡിനെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ കംപ്യൂട്ടര്‍ തകരാര്‍ മൂലം കിട്ടിയില്ലെന്നായിരുന്നു മറുപടി. 

കഴിഞ്ഞ 24-നാണ്‌ ജാസ്‌മിനെ കാണാതായത്‌. മാതാപിതാക്കള്‍ ഈ സമയം ഇന്ത്യയിലായിരുന്നു. ന്യൂയോര്‍ക്ക്‌ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിയായിരുന്നു ജാസ്‌മിന്‍ എന്നാണ്‌ മാതാപിതാക്കള്‍ കരുതിയിരുന്നതെങ്കിലും കഴിഞ്ഞ മെയ്‌ മാസത്തിനു ശേഷം ജാസ്‌മിന്‍ ക്ലാസില്‍ എത്തിയിട്ടില്ലെന്ന്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ പറയുന്നു.


 കഴിഞ്ഞ ഫെബ്രുവരി 24-ന്‌ ഉച്ചകഴിഞ്ഞ്‌ 2.45-നാണ്‌ ജാസ്‌മിന്‍ മാതാപിതാക്കളോട്‌ സംസാരിച്ചത്‌. ലൈബ്രറിയില്‍ ആണെന്നായിരുന്നു ജാസ്‌മിന്‍ അപ്പോള്‍ പറഞ്ഞത്‌.