Breaking News

Trending right now:
Description
 
Nov 08, 2012

മദര്‍ ആശുപത്രിയില്‍ 5 നഴ്‌സുമാര്‍ നിരാഹാരം തുടങ്ങി, നാളെ മുതല്‍ അനിശ്ചിതകാല നിരാഹാരം

E.S. Gigimol
image തൃശൂര്‍: അറുപത്തിയഞ്ചാം ദിവസത്തേയ്‌ക്ക്‌ കടന്ന മദര്‍ ഹോസ്‌പിറ്റല്‍ സമരം ഒത്തുതിര്‍പ്പാക്കുവാനുള്ള അവസാന ശ്രമവും പാളിയതോടെ മദര്‍ ഹോസ്‌പിറ്റലിലെ അഞ്ചു നഴ്‌സുമാര്‍ അനിശ്ചിത കാല നിരാഹാരം തുടങ്ങി. 

മേഘ ആന്റോ, ടി.കെ. അമ്പിളി, സി.ജെ ഷജിത, ഷൈനി ജയ്‌ന്‍ എന്നീ നാലു വനിത നഴ്‌സുമാരും പി.ആര്‍. സുഗുണന്‍ എന്ന പുരുഷ നഴ്‌സുമാണ്‌ ഇന്നു മുതല്‍ അനിശ്ചിത കാല നിരാഹാരം ആരംഭിച്ചത്‌. കുന്നംകുളം എംഎല്‍എ ബാബു എം പാലിശ്ശേരി ഇന്ന്‌ രാവിലെ 9.30-ന്‌ നിരാഹാര സമരം ഉദ്‌ഘാടനം ചെയ്‌തു.

സംഘം ചേര്‍ന്നുവെന്നും സമരം ചെയ്‌തുവെന്നുമാരോപിച്ച്‌ മദര്‍ ഹോസ്‌പിറ്റലില്‍നിന്നും പിരിച്ചുവിടപ്പെട്ട പതിനഞ്ചു നഴ്‌സുമാരില്‍ ഒരാളായ ടി. രശ്‌മി വെള്ളിയാഴ്‌ച മുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന്‌ സമരസമിതി ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.