Breaking News

Trending right now:
Description
 
Mar 11, 2014

100 നഴ്‌സുമാരുമായി യുഎന്‍എ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി സുധീപ്‌ എം.വി. ചാലക്കുടി ലോക്‌സഭാ മണ്‌ഡലത്തില്‍ പ്രചരണം ആരംഭിച്ചു

image
താന്‍ മത്സരിക്കുന്നത്‌ ഭരണ നേതൃത്വത്തെ ഒരു ദിവസം കൊണ്ട്‌ മാറ്റാനാകും എന്ന വ്യാമോഹം കൊണ്ടല്ല. മറിച്ച്‌ ലഭിക്കുന്ന ഓരോ വോട്ടും അധികാരത്തിന്റെ മത്ത്‌ തലയ്‌ക്ക്‌ പിടിച്ച്‌, ധാര്‍ഷ്‌ട്യവും ധിക്കാരവും പ്രദര്‍ശിപ്പിക്കുന്ന രാഷ്‌ട്രീയ നേതൃത്വത്തിന്റെ നിലപാടുകളും നയവും തിരുത്താന്‍ പ്രാപ്‌തമാക്കും എന്ന ഉറച്ചവിശ്വാസത്തിലാണ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ യുഎന്‍എ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി സുധീപ്‌ എം.വി. ചാലക്കുടി മണ്‌ഡലത്തില്‍ പ്രചരണം ആരംഭിച്ചു. കയറിചെല്ലുന്ന ഓരോ വീടുകളിലും ഊഷ്‌മളമായ വരവേല്‍പ്പാണ്‌ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിക്കു ലഭിക്കുന്നത്‌. താരപ്രഭയല്ല, മറിച്ച്‌ പ്രതികരിക്കാനുറച്ച യുവത്വത്തിനാണ്‌ ജനങ്ങളുടെ വോട്ട്‌ എന്ന്‌ ഓരോ വീട്ടില്‍നിന്നും പ്രതികരണം ലഭിക്കുന്നു. ഏകദേശം പതിനായിരത്തോളം നഴ്‌സുമാര്‍ ചാലക്കുടി ലോക്‌സഭ മണ്‌ഡലത്തിലുണ്ട്‌. അവരുടെ മാതാപിതാക്കളും ബന്ധുക്കളും സുധീപ്‌ എം.വി.ക്ക്‌ പിന്തുണയര്‍പ്പിച്ചിട്ടുണ്ട്‌. പ്രചരണാര്‍ത്ഥം ചാലക്കുടി മണ്‌ഡലത്തിന്റെ അതിര്‍ത്തിയില്‍ നടന്ന പ്രചരണോദ്‌ഘാടനത്തില്‍ നിരവധി നഴ്‌സുമാരും, അവരുടെ ബന്ധുക്കളും, അസംഘടിത മേഖലയിലെ സുഹൃത്തുക്കളടക്കം നിരവധി പേര്‍ പങ്കെടുത്തു. വിവിധ മേഖലയില്‍ നിന്നുള്ളവര്‍ ജനകീയ മുന്നണി സ്ഥാനാര്‍ത്ഥിക്ക്‌ പിന്തുണയര്‍പ്പിച്ച്‌ സംസാരിച്ചു.