Breaking News

Trending right now:
Description
 
Mar 11, 2014

സഹാറ 37,000 കോടി രൂപ അടയ്‌ക്കണം

image നിക്ഷേപത്തട്ടിപ്പു നടത്തിയ സഹാറ ഗ്രൂപ്പ്‌ കമ്പനികള്‍ സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യക്ക്‌ (സെബി) ഇനി അടയ്‌ക്കേണ്ടിവരുന്ന തുക വലുപ്പം അത്‌ഭുതപ്പെടും-37,000 കോടി രൂപ. 22,000 കോടി രൂപയുടെ ബാങ്ക്‌ ഗാരണ്ടി സമര്‍പ്പിക്കാമെന്നാണു ഗ്രൂപ്പ്‌ സുപ്രീംകോടതിയെ അറിയിച്ചത്‌. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്‌ച തങ്ങള്‍ ആദ്യതവണയെന്ന നിലയില്‍ 17,400 കോടി രൂപ അടയ്‌ക്കാമെന്നു വാഗ്‌ദാനം ചെയ്‌തു. പക്ഷേ സെബി ഇതു സമ്മതിച്ചില്ല. കാരണം കുടിശിക പിഴ ഉള്‍പ്പെടെ 37,000 കോടിയായി. 2008, 2009 കാലയളവില്‍ നിക്ഷേപകരില്‍ നിന്നു സമാഹരിച്ച തുകയാണു 15% വാര്‍ഷിക പലിശ സഹിതം അടുത്ത മൂന്നുമാസത്തിനുള്ളില്‍ സെബിക്ക്‌ അടയ്‌ക്കേണ്ടത്‌. 2011 ഏപ്രില്‍ വരെ തുക 25,781.37 കോടിയായെന്നു സഹാറ സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തില്‍ പറയുന്നു. ഒരുവര്‍ഷം 15% പലിശനിരക്കില്‍ 3867.20 കോടി അധികമാകും. അങ്ങനെവരുമ്പോള്‍ നിക്ഷേപകര്‍ക്കു നല്‍കാനുള്ള പലിശ കൂടി കണക്കിലെടുക്കുമ്പോള്‍ തുക ഇപ്പോള്‍ 37,060.72 കോടിയാകും.