Breaking News

Trending right now:
Description
 
Mar 10, 2014

ഉല്ലാസ തിരമാല മെയ്‌ 3 മുതല്‍ അമേരിക്കയില്‍

image മലയാളി സിനിമാ താരങ്ങളായ വിനീത്‌ ശ്രീനിവാസന്‍, റഹ്‌മാന്‍, ശ്വേത മേനോന്‍, മണിക്കുട്ടന്‍, രചന, വിഷ്‌ണുപ്രിയ, കവിത എന്നിവര്‍ നയിക്കുന്ന മെഗാ ഷോ ഉല്ലാസ തിരമാല മേയ്‌ 3 മുതല്‍ ജൂണ്‍ 1 വരെ അമേരിക്കയിലെ വിവിധ സ്റ്റേജുകളില്‍ നടത്തപ്പെടുന്നു. ആദ്യ ഷോ ബോസ്‌റ്റണില്‍ മെയ്‌ 3-ന്‌ ആയിരിക്കും നടത്തപ്പെടുക. പിന്നണി ഗായിക സയനോര, സച്ചിന്‍ വാര്യര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരുടെ ഗാനമേള, കലാഭവന്‍ ജോബി, ബിജു, രാഗേഷ്‌, ശിവദാസ്‌ മട്ടന്നൂര്‍ എന്നിവരുടെ ഹാസ്യ പരിപാടികള്‍ ഇവയും ഷോ അനുബന്ധിച്ചുണ്ടാകും. ഫിലാഡല്‍ഫിയ, ന്യൂജഴ്‌സി, ടെക്‌സാസ്‌, ഹൂസ്റ്റണ്‍, ഡള്ളാസ്‌, ന്യൂയോര്‍ക്ക്‌, ഷിക്കാഗോ, വാഷിംഗ്‌ടണ്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ലോസ്‌ ഏയ്‌ഞ്ചലെസ്‌, ലാസ്‌ വേഗാസ്‌, താമ്പാ, മിയാമി എന്നിവയാണ്‌ ഷോ നടക്കുന്ന മറ്റു സ്ഥലങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: എബിന്‍ 215 206 0218, അരുണ്‍ 2672412257, ദാന്‍ 2153000174, ജെയിംസ്‌ 2155005728, സാബു 2672583220, സരിന്‍ 2158211364, സുമോദ്‌ 267 322 8527, സോബി 2678881373.