Breaking News

Trending right now:
Description
 
Mar 10, 2014

കര്‍ദിനാള്‍ ആലഞ്ചേരിയുടെ ആദ്യചോദ്യവുമായി ഗുഡ്‌നെസ്‌, ഡിവൈന്‍ ടിവി ചാനലുകളില്‍ കാനാന്‍ദേശം പ്രക്ഷേപണമാരംഭിച്ചു

image ഗുഡ്‌നെസ്‌, ഡിവൈന്‍ ടിവി ചാനലുകളില്‍ കാനാന്‍ദേശം ബൈബിള്‍ റിയാലിറ്റി ഷോയുടെ പ്രക്ഷേപണം തുടങ്ങി. ``ഉയര്‍ത്തെഴുന്നേറ്റ ക്രിസ്‌തുനാഥന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതാര്‍ക്ക്‌'' എന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ ആദ്യചോദ്യത്തിന്‌ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന്‌ ആയിരക്കണക്കിന്‌ പ്രേക്ഷകര്‍ ശരിയുത്തരങ്ങളുമായി പ്രാഥമിക റൗണ്ടില്‍ പങ്കുചേര്‍ന്നു. യൂറോപ്പ്‌, ഗള്‍ഫ്‌, ഇന്‍ഡ്യ എന്നീ ക്രമങ്ങളിലാണ്‌ ഏറ്റവും കൂടുതല്‍ ഉത്തരങ്ങള്‍ എസ്‌എംഎസ്‌ വഴിയെത്തിയത്‌. വിശുദ്ധ ബൈബിള്‍ കൂടുതല്‍ ആഴത്തില്‍ അറിയുവാനും പഠിക്കുവാനും അവസരമൊരുക്കുവാന്‍ കാനാന്‍ദേശം ബൈബിള്‍ റിയാലിറ്റി ഷോയ്‌ക്ക്‌ കഴിയട്ടെയെന്ന്‌ കര്‍ദിനാള്‍ ആലഞ്ചേരി ആശംസിച്ചു. തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലും പങ്കുചേര്‍ന്നു. ഞായറാഴ്‌ചകളില്‍ വൈകുന്നേരം 7.30 മുതല്‍ 8.30 വരെ പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡുകള്‍ തുടര്‍ന്ന്‌ എല്ലാ ദിവസവും ആവര്‍ത്തിക്കും.
വിശുദ്ധനാട്‌ സന്ദര്‍ശനം, പുരസ്‌കാരങ്ങള്‍, ക്യാഷ്‌ അവാര്‍ഡുകള്‍ എന്നിങ്ങനെ സമ്മാനങ്ങളും നല്‍കപ്പെടുന്നു. ലോകത്തിന്റെ ഏതു കോണില്‍ നിന്നും മത്സരത്തില്‍ പങ്കുചേരുവാന്‍ പ്രാഥമിക റൗണ്ടില്‍ അവസരമുണ്ട്‌. സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ അവതാരകനും, സന്തോഷ്‌ മണിമല പ്രൊഡ്യൂസറുമാണ്‌. ബൈബിള്‍ അടിസ്ഥാന ചോദ്യോത്തരമത്സരങ്ങള്‍ക്കു പുറമെ കത്തോലിക്കാ സഭയുടെ ആഗോള വളര്‍ച്ച, നവസുവിശേഷ പ്രഘോഷണങ്ങള്‍, ആതുരസേവന, ആരോഗ്യ, വിദ്യാഭ്യാസ ശുശ്രൂഷാ തലങ്ങള്‍, സാമൂഹ്യ ഇടപെടലുകള്‍, കുടുംബജീവിതങ്ങള്‍, വൈദിക സന്യാസിനി അല്‌മായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കാനാന്‍ദേശം ബൈബിള്‍ ഷോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കര്‍ട്ടന്‍ റെയ്‌സിംഗിനു ശേഷം മാര്‍ച്ച്‌ 30 മുതല്‍ മത്സരഎപ്പിസോഡുകള്‍ പ്രേക്ഷകരിലെത്തും.