Breaking News

Trending right now:
Description
 
Mar 10, 2014

ഫാ. റോയി വടക്കേലിനെയും ഷെവലിയര്‍ വി.സി. സെബാസ്റ്റ്യനെയും കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ആദരിച്ചു

image
കാഞ്ഞിരപ്പള്ളി: ആഗോള കത്തോലിക്കാ സഭയില്‍ അല്‌മായര്‍ക്കുള്ള പരമോന്നത പദവിയായ ഷെവലിയര്‍ സ്ഥാനം ലഭിച്ച സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറിയും കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയുമായ അഡ്വ.വി.സി.സെബാസ്റ്റ്യനെയും, ജീവകാരുണ്യരംഗത്ത്‌ അതിവിശിഷ്‌ഠസേവനങ്ങള്‍ ചെയ്യുന്ന ഫാ.റോയി മാത്യു വടക്കേലിനെയും രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ ആദരിച്ചു. വര്‍ഷങ്ങളായി രൂപതയില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥ പങ്കാളിത്തം വഹിക്കുന്ന സിസ്റ്റര്‍ മാത്യൂസ്‌ സിഎംസി, കുര്യാച്ചന്‍ ചീരാംകുഴി, സ്‌പെഷല്‍ സ്‌കൂള്‍ വിഭാഗത്തില്‍ ദേശീയ അവാര്‍ഡ്‌ നേടിയ ജെറീന ജോസ്‌ എന്നിവര്‍ക്കും സമ്മേളനം ആദരവ്‌ നല്‍കി. മാര്‍ മാത്യു അറയ്‌ക്കല്‍ പൊന്നാട അണിയിച്ചു.
ആഗോള തലത്തില്‍ സഭയിലെ അല്‌മായ സമൂഹത്തെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തുവാന്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരങ്ങളാണെന്ന്‌ മാര്‍ അറയ്‌ക്കല്‍ സൂചിപ്പിച്ചു. ഫാ.റോയി വടക്കേലിന്റെ നേതൃത്വത്തില്‍ വൈദിക സന്യാസിനി അല്‌മായ പങ്കാളിത്തത്തോടെ നടത്തുന്ന ജീവകാരുണ്യശു്രശൂഷകള്‍ നാടിന്‌ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ജോര്‍ജുകുട്ടി ആഗസ്‌തി, ജോര്‍ജ്‌ കൂരമറ്റം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോട്ടോസിഞ്ചെല്ലൂസ്‌ റവ.ഡോ.മാത്യു പായിക്കാട്ട്‌, സിഞ്ചെല്ലൂസ്‌ റവ.ഡോ. ജോസ്‌ പുളിക്കല്‍, ചാന്‍സിലര്‍ റവ.ഡോ.കുര്യന്‍ താമരശേരി, പ്രൊക്യുറേറ്റര്‍ റവ.ഫാ.മാര്‍ട്ടിന്‍ വെള്ളിയാംകുളം, വൈസ്‌ ചാന്‍സിലര്‍ റവ.ഡോ.മാത്യു കല്ലറയ്‌ക്കല്‍ എന്നിവരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായ വൈദികരും, സന്യാസിനികളും, അല്‌മായ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.