Breaking News

Trending right now:
Description
 
Mar 10, 2014

യുഎന്‍എ ഓഫീസില്‍ ഗുണ്ടാവിളയാട്ടം, സ്ഥാനാര്‍ത്ഥികളെ തെറി വിളിച്ചു ഓടിക്കാമെന്നാരും വ്യാമോഹിക്കേണ്ടയെന്ന്‌ യുഎന്‍എ

image
തൃശൂര്‍: ഇന്നലെ തിരഞ്ഞെടുപ്പ്‌ പ്രക്രീയ വിലയിരുത്താന്‍ ചേര്‍ന്ന യു.എന്‍.എയുടെ സംസ്ഥാന ഓഫീസില്‍ നാലംഗ അക്രമി സംഘത്തിന്റ വിളയാട്ടം. പിന്നീട്‌ ഗുണ്ടകളെ തൃശൂര്‍ വെസ്റ്റ്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. 

യോഗം അവസാനിക്കാറായപ്പോഴാണ്‌ തെറി അഭിഷേകവുമായി നാലാംഗ ഗുണ്ടകള്‍ ഓഫീസി്‌ല്‍ അഴിഞ്ഞാട്ടം നടത്തിയത്‌. എന്നാല്‍ നഴ്‌സുമാര്‍ പ്രകോപനരഹിതരായി നിന്നു പോലീസ്‌ സഹായം തേടുകയായിരുന്നു. പോലീസ്‌ സംഭവ സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. 



നഴ്‌സിംഗ്‌ സംഘടനക്ക്‌ മാവോയിസ്‌റ്റ്‌ ബന്ധം ആരോപിക്കാന്‍ പല സ്ഥലങ്ങളില്‍ നിന്നും ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്‌. അങ്ങനെ സംഘടനയെയും പ്രവര്‍ത്തനങ്ങളെയും ജനമധ്യത്തില്‍ മോശമാക്കി കാണിക്കാനാണ്‌ ശ്രമം നടക്കുന്നത്‌.

നഴ്‌സുമാരുടെ സംഘടന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്ത്‌ എത്തിയതാണ്‌ ഗുണ്ടകളെ അയച്ചവരെ പ്രകോപിപ്പിച്ചത്‌. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യുഎന്‍എയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഭയപ്പെടുന്നു. അതാകണം ഇത്തരം അക്രമങ്ങള്‍ക്ക്‌ പിന്നില്‍.എന്നാല്‍ തിരഞ്ഞെടുപ്പില്‍നില്‍ക്കാന്‍ ഇന്ത്യയിലെ ഏതൊരു പൗരനും അവകാശമുണ്ടെന്നും വിരട്ടി ഓടിക്കാമെന്നു ആരും കരുതേണ്ടയെന്നും യു.എന്‍.എയുടെ സംസ്ഥാന പ്രസിഡന്റും തൃശൂരിലെ സ്ഥാനാര്‍ത്ഥിയുമായ ജാസ്‌മിന്‍ ഷാ ഗ്ലോബല്‍ മലയാളത്തോടു വ്യക്തമാക്കി.