Breaking News

Trending right now:
Description
 
Mar 10, 2014

സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ സ്‌ത്രീകള്‍ മുന്നില്‍

image സോഷ്യല്‍ മീഡി ഉപയോഗിക്കുന്ന കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ സ്‌ത്രീകളാണ്‌ ഏറ്റവും മുന്നിലെന്നു കണ്ടെത്തി. വനിതാ ദിനത്തോടനുബന്ധിച്ച്‌ നടത്തിയ സര്‍വേയിലാണ്‌ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ മുന്നില്‍ സ്‌ത്രീകളാണെന്നു കണ്ടെത്തിയിട്ടുള്ളത്‌. ഫിനാന്‍സസ്‌ ഓണ്‍ലൈന്‍ ഡോട്ട്‌ കോം എന്ന വെബ്‌സൈറ്റാണ്‌ സര്‍വേ നടത്തിയത്‌. അമേരിക്കയിലെ വനിതകള്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ മുന്നിലാണെന്നാണ്‌ കണ്ടെത്തല്‍. ലിങ്കെഡിനില്‍ മാത്രമാണ്‌ പുരുഷന്മാര്‍ സ്‌ത്രീകളുടെ മുന്നിലെത്തിയിട്ടുള്ളത്‌. ന്യൂസ്‌ 24 എന്ന വെബ്‌സൈറ്റ്‌ നടത്തിയ പഠനത്തില്‍ 24 ശതമാനം പുരുഷന്മാരും ജോലിയുമായി ബന്ധപ്പെട്ട്‌ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണ്‌. എന്നാല്‍ സ്‌ത്രീകളുടെ കാര്യത്തില്‍ ഇതു 19 ശതമാനമാണ്‌. വിവിധ ബ്രാന്‍ഡുകളേക്കുറിച്ച്‌ സ്‌ത്രീകള്‍ക്കാണ്‌ കൂടുതല്‍ അറിവ്‌. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഴി വാര്‍ത്തകള്‍ അറിയുന്നതിലും മുന്നില്‍ സ്‌ത്രീകളാണ്‌. പുതിയ നെറ്റ്‌വര്‍ക്കുകളായ ടംബ്ലര്‍, പിന്ററസ്റ്റ്‌ തുടങ്ങിയവയിലും മുന്നില്‍ സ്‌ത്രീകള്‍ തന്നെ.