Breaking News

Trending right now:
Description
 
Nov 08, 2012

ലോകത്തിലെ ഏറ്റവും പ്രായമുള്ള ഇരട്ടകള്‍ 103-ന്റെ പടിവാതിലില്‍

image
ലോകത്തിലെ ഏററവും പ്രായമുള്ള ഇരട്ട മുത്തശിമാര്‍ ഇനയും ലില്ലിയും 102-ാം ജന്മദിനം ആഘോഷിച്ചപ്പോള്‍ അവര്‍ക്കൊപ്പം ലോകം മുഴുവന്‍ ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ ജനുവരി നാലിനായിരുന്നു ഇനയുടെയും ലിലിയുടെയും ജന്മദിനം. ആഘോഷത്തിന്‌ ഇരട്ടിമധുരമായി ലോകത്തില്‍ ഏറ്റവും പ്രായമുള്ള ഇരട്ടകള്‍ എന്ന ഗിന്നസ്‌ റിക്കോര്‍ഡാണ്‌ ഇരുവരെയും തേടിയെത്തിയത്‌. ആഘോഷത്തിന്റെ പിറ്റേറ്റ്‌ ഇടുപ്പെല്ലിന്‌ പൊട്ടലുമായി ലിലി ആശുപത്രിയിലായെങ്കിലും ഗിന്നസ്‌ റിക്കോര്‍ഡിന്റെ സന്തോഷം ഒട്ടും നഷ്ടപ്പെട്ടില്ല. 

1910-ലാണ്‌ ഇരുവരും ജനിച്ചത്‌. 1911-ലെ സെന്‍സസില്‍ ഇരുവരുടെയും പേരു ചേര്‍ത്തിരുന്നു. വെല്‍ഷിലെ ബ്രെക്കണിലാണ്‌ ഇരുവരും താമസം. മിക്ക ദിവസവും ഇരുവരും ഫോണില്‍ സംസാരിക്കും കഴിയുമെങ്കില്‍ ആഴ്‌ചയില്‍ ഒരിക്കലെങ്കിലും തമ്മില്‍ കാണും. 

ഏതാനു മിനിട്ടുകള്‍ക്ക്‌ ഇനയാണ്‌ ചേച്ചി. ചാള്‍സ്‌ ലോറ ദമ്പതികളുടെ പത്തു മക്കളില്‍ രണ്ട്‌ ഇരട്ടസഹോദരങ്ങളുണ്ടായിരുന്നു. ഇനയ്‌ക്ക്‌ മൂന്നു കുട്ടികളും പത്ത്‌ കൊച്ചുമക്കളുമുണ്ട്‌. മൂന്നാം തലമുറയില്‍ മൂന്നു പേരമക്കള്‍. ലിലിക്ക്‌ രണ്ടു കുട്ടികളും അഞ്ചു കൊച്ചുമക്കളുമുണ്ട്‌. പേരമക്കള്‍ ഒന്‍പതു പേര്‍. എഴുപത്തൊന്‍പതാം ജന്മദിനം ഒഴികെ ബാക്കിയെല്ലാം ഇവര്‍ ഇരുവരും ഒരുമിച്ചാണ്‌ ആഘോഷിച്ചത്‌.