Breaking News

Trending right now:
Description
 
Mar 08, 2014

IRS ന്റെ പേരിൽ വ്യാജ ഫോണ്‍ കാളുകൾ

Johnson Punchakkonam
image

ടാക്സ് അടക്കുവാൻ എന്ന വ്യാജേന IRS-ന്റെ പേരിൽ തട്ടിപ്പുകൾ നടക്കുന്നതായി പരാതികൾ ഉയരുന്നു. പുതുതായി അമേരിക്കയിലേക്ക് കുടിയേറിപാർത്തവരെയാണ് ഇക്കൂട്ടർ ലഷ്യമിടുന്നത്. 3000 ഡോളർ ഉടൻ അടച്ചില്ലെങ്കിൽ അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ബ്രൂക്ക് ലാൻഡിൽ റസിടന്സി ചെയ്യുന്ന മകൻ സജുദാസിനെയും തന്നെയും അറസ്റ്റ് ചെയ്യുമെന്നും, കുറഞ്ഞത്‌ 18 മാസമെങ്കിലും ജയിലിൽ കിടക്കേണ്ടിവരുമെന്നും ഫോണിലൂടെ വിളിച്ചു ഭീഷണിപ്പെടുത്തിയതായി റോക്ക് ലാൻഡ് കൌണ്ടിയിൽ താമസിക്കുന്ന മത്തായി പി. ദാസ് പറഞ്ഞു. പലപ്രാവശ്യം IRS ൽ നിന്നും ഇൻഫർമേഷൻ തന്നിട്ടുണ്ട് എന്നും, ടാക്സ് കുടിശിക വരുത്തിയതിന്റെ 14 ഡോക്കുമെന്റ്സ് താങ്കളുടെപക്കൽ ഉണ്ടെന്നും, കഴിഞ്ഞ സെപ്റ്റംബർ 3- നു എവിടെയായിരുന്നു എന്നും, തുക 48 മണിക്കൂറിനകം അടക്കെണമെന്നും, ഇല്ലെങ്കിൽ പോലീസ് വീട്ടിൽ വരുമെന്നും, വീട് നഷ്ടപ്പെടുമെന്നും, ഈ രാജ്യത്ത് ജനിച്ചവനല്ലെങ്കിൽ ഉടൻ നാട്കടത്തുമെന്നും വിളിച്ചആൾ പറഞ്ഞതായി മത്തായി പി. ദാസ് പറഞ്ഞു. 509- 592-9455 എന്ന ഫോണിൽ നിന്നാണ് കാൾ വന്നത്.

ഉടൻതന്നെ മത്തായി പി. ദാസ് റോക്ക് ലാൻഡ് കൌണ്ടി പോലീസിൽ വിവരം അറിയിച്ചതനുസരിച്ച് പോലീസ് ഓഫീസർ വീട്ടിൽ എത്തി തെളിവുകൾ ശേഖരിച്ചു. യാതൊരു കാരണവശാലും അവരെ തിരികെ വിളിക്കെരുതെന്നും, ഇമെയിൽ, ഫോണ്‍ മെസേജ് എന്നിവ അയക്കരുതെന്നും, ഉടൻ തന്നെ ക്രഡിറ്റ് റിപ്പോര്ടിംഗ് എജന്സിയുമായി ബന്തപ്പെടണമെന്നും, അക്കൌണ്ടിൽ എന്തെങ്കിലും സംശയകരമായി ഇടപാടുകൾ നടന്നിട്ടുള്ളതായി തോന്നിയാൽ അവരെ അറിയിക്കണമെന്നും, ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കെണമെന്നും പോലീസ് ഓഫീസർ പറഞ്ഞു

കഴിഞ്ഞ ആഴ്ചകളിൽ ന്യൂയോർക്കിൽ 7 പേരെ ഇതിനോടകം വിളിച്ചതായി ഫൊക്കാനാ മുന്‍ പ്രസിഡന്റും ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാനുമായ പോൾ കറുകപ്പള്ളില്‍ അറിയിച്ചു. IRS ഒരിക്കലും ഫോണിലൂടെ വിളിച്ചു ടാക്സ് അടക്കുവാൻ പറയില്ല എന്നും അവർ അതിനുള്ള ലെറ്റർ പോസ്റ്റ്‌ വഴി മാത്രമേ അയക്കുകയുള്ളൂ എന്നും ടാക്സ് കണ്സൽട്ടണ്ട് ജോർജു വർഗീസ്‌ CPA പറഞ്ഞു.