Breaking News

Trending right now:
Description
 
Nov 08, 2012

അഞ്ചാമത്‌ ശ്ലൈഹിക സന്ദര്‍ശനത്തിനായി പാത്രിയര്‍ക്കീസ്‌ ബാവ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തുന്നു

Staff Correspondent/Global Malayalam
image സുറിയാനി ഓര്‍ത്തഡോസ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ അഞ്ചാമത്‌ ശ്ലൈഹിക സന്ദര്‍ശനത്തിനായെത്തുന്നു. എ.ഡി. 37-ല്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനം അന്തോഖ്യയില്‍ സ്ഥാപിച്ചതിന്റെ 1975-ാം വാര്‍ഷികാഘോഷങ്ങള്‍ക്കായാണ്‌ ബാവ എത്തുന്നത്‌. 

ഫെബ്രുവരിയിലെ മൂന്നാം ആഴ്‌ചയില്‍ നാലുദിവസത്തേയ്‌ക്കായിരിക്കും സന്ദശനം. 22-ന്‌ സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തില്‍ ബാവ പങ്കെടുക്കും. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായുടെ സ്ഥാനാരോഹരത്തിന്റെ പത്താംവാര്‍ഷികാഘോഷത്തിലും പരിശുദ്ധ ബാവ പങ്കെടുക്കും. നാലുവര്‍ഷത്തിനു ശേഷമാണ്‌ ബാവ ഇന്ത്യയിലെത്തുന്നത്‌. 

1982-ലാണ്‌ പരിശുദ്ധ ബാവ ആദ്യമായി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത്‌. പിന്നീട്‌ 2001, 2004, 2008 വര്‍ഷങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു. കഴിഞ്ഞ സന്ദര്‍ശനങ്ങളെ അപേക്ഷിച്ച്‌ ഇക്കുറി ഹ്രസ്വസന്ദര്‍ശനമാണ്‌. കേരളത്തിലെ മറ്റു മതാദ്ധ്യന്മാരുമായി പരിശുദ്ധ ബാവ കൂടിക്കാഴ്‌ച നടത്തും.