Breaking News

Trending right now:
Description
 
Mar 08, 2014

ഇന്ത്യയുടെ കറന്റ്‌ അക്കൗണ്ട്‌ കമ്മി 2.40 ലക്ഷം കോടി രൂപയില്‍ താഴെയാകുമെന്നു ചിദംബരം

image സാമ്പത്തികവര്‍ഷം അവസാനത്തോടെ ഇന്ത്യയുടെ കറന്റ്‌ അക്കൗണ്ട്‌ കമ്മി 2.40 ലക്ഷം കോടി രൂപയില്‍ താഴെയാകുമെന്നു ധനകാര്യ മന്ത്രി പി. ചിദംബരം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ റിക്കാര്‍ഡ്‌ നിലയേക്കാള്‍ വളരെ താഴെയായിരിക്കുമിത്‌. ഈ സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി 23 ദിവസമേയുള്ളൂ. എന്നാല്‍ കമ്മി 2.40 ലക്ഷം കോടി രൂപയില്‍ താഴയേ വരൂ എന്ന്‌ ഇപ്പോള്‍ സുനിശ്ചിതമായി പറയാന്‍ കഴിയും. കയറ്റുമതിയിലേയും ഇറക്കുമതിയിലേയും അന്തരമാണു കറന്റ്‌ അക്കൗണ്ട്‌ കമ്മിയായി കണക്കാക്കുന്നത്‌. ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള കാലയളവില്‍ കമ്മി ആഭ്യന്തര ഉത്‌പാദനത്തിന്റെ 3.1% അല്ലെങ്കില്‍ 15,6000 കോടി രൂപയായിരുന്നു. പെട്രോളിയം ഉത്‌പന്നങ്ങളുടെയും സ്വര്‍ണത്തിന്റെയും വര്‍ധിച്ച ഇറക്കുമതിയാണു കമ്മി ഉയരാനിടയാക്കിയത്‌. സ്വര്‍ണത്തിന്റെ ഇറക്കുമതിക്ക്‌ സര്‍ക്കാരും റിസര്‍വ്‌ ബാങ്കും ശക്‌തമായ നിയന്ത്രണം കൊണ്ടുവന്നതോടെയാണ്‌ കമ്മി കാര്യമായി താഴാന്‍ തുടങ്ങിയത്‌. ഈവര്‍ഷം ധനകമ്മി ലക്ഷ്യമിട്ടിരിക്കുന്ന 4.6 ശതമാനത്തിലെത്തിക്കാന്‍ കഴിയുമെന്നു ചിദംബരം വിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ചെലവും വരുമാനവും തമ്മിലുള്ള അന്തരം 4.9 ശതമാനമായിരുന്നു. 18 മാസം മുമ്പുള്ള സ്ഥിതിയല്ല ഇപ്പോള്‍. സമ്പദ്‌രംഗം കൂടുതല്‍ സ്ഥിരത കൈവരിച്ചിരിക്കുന്നു. രൂപയുടെ നില ശക്‌തമായത്‌ നിക്ഷേപകരില്‍ വിശ്വാസം തിരികെ കൊണ്ടുവരാന്‍ ഇടയാക്കിയെന്നു മന്ത്രി പറഞ്ഞു.