Breaking News

Trending right now:
Description
 
Mar 07, 2014

മാര്‍ ബോസ്‌കോ പുത്തൂര്‍ മെല്‍ബണില്‍ മാര്‍ച്ച്‌ 25-ന്‌ സ്ഥാനമേല്‍ക്കും

image ഓസ്‌ട്രേലിയയിലെ സീറോമലബാര്‍ പരമറ്റ കാത്തലിക്‌ രൂപതയുടെ പ്രഥമ ബിഷപ്പായി മാര്‍ ബോസ്‌കോ പുത്തൂര്‍ മാര്‍ച്ച്‌ 25-ന്‌ സ്ഥാനമേല്‍ക്കും. ന്യൂസിലന്‍ഡിലെ അപ്പസ്‌തോലിക്‌ വിസിറ്റര്‍ കൂടിയായിരിക്കും മാര്‍ പുത്തൂര്‍. 2014 ജനുവരി 11 നാണ്‌ ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ കുടിയേറ്റ ജനതയുടെ കാത്തിരുപ്പിന്‌ സമാപ്‌തി കുറിച്ചു പുതിയ രൂപത നിലവില്‍ വന്നത്‌. 

തൃശൂര്‍ പരപ്പൂര്‍ സ്വദേശിയായ മാര്‍ ബോസ്‌കോ പുത്തൂര്‍ കാക്കനാട്‌ സെന്റ്‌ തോമസ്‌ മൗണ്ടില്‍ ആദ്യത്തെ കൂരിയ ബിഷപ്പായി ചുമതല നിര്‍വഹിക്കവേ ആണ്‌ ഓസ്‌ട്രേലിയയിലേയ്‌ക്ക്‌ നിയമിതനായത്‌. 






പല സെമിനാരികളുടെയും റെക്ടറായും ലക്‌ചററായും സേവനം അനുഷ്‌ഠിച്ചിരുന്ന മാര്‍ പുത്തൂര്‍ തൃശൂര്‍ അതിരൂപതയില്‍ വികാരി ജനറാളായിരിക്കുമ്പോഴാണ്‌ 2010 ഫെബ്രുവരി 13-ന്‌ കൂരിയ ബിഷപ്പായി നിയമിതനായത്‌.




ഇംഗ്ലീഷ്‌, മലയാളം, ഇറ്റാലിയന്‍ ഭാഷകളില്‍ പ്രാവീണ്യമുണ്ട്‌ മാര്‍ ബോസ്‌കോ പുത്തൂരിന്‌.


ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കുള്ള സമ്മാനമാണ്‌ പുതിയ രൂപതയെന്ന്‌ ഓസ്‌ട്രേലിയന്‍ കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌ പ്രസിഡന്റ്‌ ആര്‍ച്ച്‌ബിഷപ്‌ ഡെനിസ്‌ ഹാര്‍ട്ട്‌ പറഞ്ഞു.