Breaking News

Trending right now:
Description
 
Mar 06, 2014

അഡ്വ സിആര്‍ ജപ്രകാശിന്‌ മാര്‍ച്ച്‌ 8-ന്‌ ക്രോയ്‌ഡനില്‍ സ്വീകരണം നല്‍കുന്നു

Suju Daniel
image ലണ്ടന്‍: ഒഐസിസി യുകെ യുടെ ആഭിമുഖ്യത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ സിആര്‍ ജപ്രകാശിന്‌ മാര്‍ച്ച്‌ 8-ന്‌ ലണ്ടനിലെ ക്രോയ്‌ഡനില്‍ സ്വീകരണം നല്‍കുന്നു. യോഗത്തില്‍ ഒഐസിസി യുകെ ഓള്‍ഗനൈസിംഗ്‌ കമ്മിറ്റി കണ്‍വീനര്‍ ടി ഹരിദാസ്‌ അധ്യക്ഷത വഹിക്കും, കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കും.

ഒഐസിസി യുകെ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ എല്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും യോഗത്തില്‍ അവതരിപ്പിക്കും. ഒഐസിസി യുകെ യില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും വ്യക്തിപരമായ ആരോപണങ്ങളും കെപിസിസി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്യും. യോഗത്തിന്റെ തീരുമാനങ്ങള്‍ കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍, ഒഐസിസി ചാര്‍ജുള്ള കെപിസിസി സെക്രട്ടറിമാരായ എന്‍ സുബ്രഹ്മണ്യന്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്‌, അജയ്‌ മോഹന്‍, ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി എന്നിവര്‍ക്കു സമര്‍പ്പിക്കും. 

സ്വീകരണയോഗത്തില്‍ ഒഐസിസി യുകെയുടെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന്‌ ഒഐസിസി യുകെ ഓള്‍ഗനൈസിംഗ്‌ കമ്മിറ്റി കണ്‍വീനര്‍ ടി ഹരിദാസ്‌ അഭ്യര്‍ഥിച്ചു.

Venue:

Leader Karunakaran Nagar
505 London Road, Croydon, CR 7
6 AR

Time 2 pm to 6 pm