Breaking News

Trending right now:
Description
 
Mar 06, 2014

ബ്ലാക്ക്‌ബെറി : 17,990 രൂപയ്‌ക്ക്‌ ഇസഡ്‌10

image

ഇന്ത്യന്‍ വിപണിയിലെ പത്താമത്‌ വര്‍ഷം സംഭവബഹുലമാക്കാന്‍ അതുല്യ ഓഫറുമായി ബ്ലാക്ക്‌ബെറി. ബ്ലാക്ക്‌ബെറി 10 ഒഎസിന്റെ ഏറ്റവും പുതിയ 10.2.1 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇസഡ്‌10 സ്‌മാര്‍ട്ട്‌ ഫോണുകള്‍ 17,990 രൂപയ്‌ക്ക്‌ ഇന്ത്യയില്‍ ലഭ്യമാകുന്നതാണെന്ന്‌ കമ്പനി അറിയിച്ചു. 60 ദിവസത്തേക്കാണ്‌ ഓഫര്‍.



ഏതു 2ജി, 3ജി പ്ലാനിലും പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌ബെറി ഇസഡ്‌10 ന്‌ പ്രത്യേക ബ്ലാക്ക്‌ബെറി ഇന്റര്‍നെറ്റ്‌ പ്ലാന്‍ വേണ്ടതില്ലന്നതാണ്‌ പ്രധാന ആകര്‍ഷണം. 1.5 ഗിഗാഹെര്‍ട്‌സ്‌ ഡ്യൂവല്‍കോര്‍ പ്രോസസര്‍, 2ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്‌ സൗകര്യങ്ങളുള്ള ഇസഡ്‌10 നിലവിലുള്ള വിപണി വിലയേക്കാള്‍ പതിനായിരം രൂപയോളം കുറച്ചാണ്‌ ഈ ഓഫറില്‍ ലഭ്യമാകുന്നത്‌.