Breaking News

Trending right now:
Description
 
Mar 06, 2014

ഇടതിന്റെയും വലതിന്റെയും പ്രഷര്‍ ഉയര്‍ത്തി ജനങ്ങളുടെ പ്രഷര്‍ അറിഞ്ഞു നഴ്‌സുമാര്‍ ജനഹൃദയങ്ങളിലേക്ക്‌

image
പുതുമയുള്ള പ്രചരണ പരിപാടികളുമായി യുണൈറ്റഡ്‌ നഴ്‌സ്സ്‌ അസോസിയേഷന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്‌തമാവുന്നു. 

ഒന്നരലക്ഷം വീടുകളില്‍ എത്തി ജനങ്ങളുടെ ഹൃദയമിടിപ്പും പഞ്ചസാരയും പരിശോധിച്ചു യുണൈറ്റഡ്‌ നഴ്‌സ്സ്‌ അസോസിയേഷന്‍ തങ്ങളുടെ ദുരിതങ്ങള്‍ വിശദമാക്കുന്നത്‌. അസംഘടിതരായ ഞങ്ങളുടെ വേദനകള്‍ക്കൊപ്പം നില്‍ക്കാന്‍, പ്രതിഷേധിക്കാന്‍, യുഎന്‍
എയുടെ സ്ഥാനാര്‍ത്ഥി ജാസ്‌മിന്‍ഷായയ്‌ക്ക്‌ ഒരു വോട്ടെന്ന നഴ്‌സുമാരുടെ ആവശ്യം തൃശൂരിലെ ജനങ്ങള്‍ അനുഭാവപൂര്‍വമാണ്‌ പരിഗണിക്കുന്നത്‌. നഴ്‌സുമാരുമായി ബന്ധമുള്ള തൃശൂരിലെ ഓരോ വീടുംസ്‌നേഹോഷ്‌മളമായ വരവേല്‍പ്പാണ്‌ കനിവിന്റെ മാലാഖമാര്‍ക്ക്‌ നല്‌കുന്നത്‌.

ഡയാലിസസിന്‌ വിധേയമായികൊണ്ടിരിക്കുന്ന ഒരു കിഡ്‌നി രോഗി 500 രൂപ ഇലക്‌്‌ഷന്‍ ഫണ്ടിലേക്ക്‌ നല്‌കി തന്റെ പിന്തുണ അറിയിച്ചപ്പോഴാണ്‌ രോഗവും ദുരിതവും വേട്ടയാടുന്നവരുടെ വേദനയാണ്‌ തങ്ങളുടെ ശക്തിയെന്ന്‌ യു.എന്‍.എ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന്‌ തൃശൂരിലെ യുഎന്‍എയുടെ സ്ഥാനാര്‍ത്ഥി ജാസ്‌മിന്‍ വ്യക്തമാക്കി. പത്തു രൂപ മുതല്‍ നൂറു രൂപ വരെ നല്‌കുന്ന ജനങ്ങളുടെ പിന്തുണയില്‍ നിന്നാണ്‌ അവര്‍ ഇലക്ഷന്‍ പ്രചരണത്തിന്‌ പണം കണ്ടെത്തുന്നതും. ഇതുവരെ ഒന്നരലക്ഷം രൂപയാണ്‌ പ്രഷറും ഷുഗറും നോക്കുന്ന നഴ്‌സുമാരുടെ സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ ഫണ്ടിലേക്ക്‌ സംഭാവനയായി നല്‌കി കഴിഞ്ഞിരിക്കുന്നത്‌.

നഴ്‌സുമാര്‍ മാത്രമല്ല ചൂക്ഷണത്തിന്‌ ഇരയാകുന്ന അസംഘടിതരായ ജനങ്ങളാണ്‌ ഇവര്‍ക്കൊപ്പം വോട്ടു തേടിയെത്തുന്നത്‌.സ്വകാര്യ സ്‌കൂളിലെ അധ്യാപകരടക്കമുള്ള അഭ്യസ്‌തവിദ്യരായ അസംഘടിത തൊഴിലാളികള്‍ അടങ്ങുന്ന യുവ ജനങ്ങളും ഇടത്തരക്കാരുമാണ്‌ പ്രചരണ പരിപാടികള്‍ക്ക ചുക്കാന്‍ പിടിക്കുന്നത്‌ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രഷര്‍ കൂട്ടുന്നുവെന്നു തന്നെ പറയാം.

ഇടത്തരക്കാര്‍ പ്രചരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്ന യു.എന്‍.എയുടെ പ്ര്‌ചരണത്തെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ഭീതിയോടെയാണ്‌ നോക്കുന്നതെന്നു വ്യക്തമാണ്‌. യുഎന്‍.എയുടെ സ്ഥാനാര്‍ത്ഥി ജാസ്‌മിന്‍ ഷായുടെ പോസ്‌്‌റ്ററുകള്‍ പലയിടത്തും നശിപ്പിച്ചു കഴിഞ്ഞു.

മിക്ക രാഷ്ട്രീയ പാര്‍ട്ടികളും നഴ്‌സുമാരുടെ ആവശ്യങ്ങളെ അവഗണിച്ചപ്പോള്‍ ജാസ്‌മിന്‍ ഷാ എന്ന യുവ നഴ്‌സ്‌ തന്റെ വിദേശത്തെ ജോലി ഉപേക്ഷിച്ചാണ്‌ അസംഘടിതരായ നഴ്‌സുമാരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‌കാനും ഒരു നിയോഗമായി കരുതി ഏറ്റെടുത്തത്‌. സമരങ്ങളുടെ തീജ്വാലയില്‍ കത്തിജ്വലിച്ചപ്പോഴാണ്‌ ഈ യുവ പോരാളി മനസിലാക്കിയത്‌ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട നഴ്‌സുമാരടക്കമുള്ള അഭ്യസ്‌തവിദ്യരായ യുവജനതയുടെ വേദന സമൂഹത്തിന്റെ മനസാക്ഷിയില്‍ പതിയണമെങ്കില്‍ തങ്ങളുടെ ആവശ്യങ്ങള്‍ രാഷ്ട്രീയ വേദിയില്‍ ഉന്നയിക്കാന്‍ ഒരു വ്യക്തി വേണം. അങ്ങനെയാണ്‌ രാഷ്ട്രീയ സമരമുഖത്തേക്ക്‌ ജാസ്‌മിന്‍ ഷാ ഇറങ്ങിയത്‌. 

കേരളത്തിലെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും നഴ്‌സുമാരുടെ അടക്കമുള്ള അസംഘടിതരുടെ വിഷയങ്ങളെ തൃണവല്‍ക്കരിച്ചിരുന്നു. എന്നാല്‍ യുഎന്‍എ എന്ന നഴ്‌സിംഗ്‌ സംഘടനയാണ്‌ ഇത്തരം വിഷയങ്ങളില്‍ ജനകീയ ശ്രദ്ധ കൊണ്ടുവന്നത്‌. 

നയിച്ച സമരങ്ങളുടെയും ജയിച്ച പ്രക്ഷോഭങ്ങളുടെയും കരുത്തിലാണ്‌ നഴ്‌സുമാരുടെ സംഘടന അസംഘടിതരുടെ കരുത്താകുവാന്‍ രംഗത്ത്‌ എത്തിയിരിക്കുന്നത്‌.

ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഇതുവരെ ഒന്നരലക്ഷം വീടുകളിലാണ്‌ നഴ്‌സുമാര്‍ എത്തികഴിഞ്ഞു. 

അഞ്ചു ലക്ഷം വീടുകളില്‍ പ്രവര്‍ത്തകര്‍ രണ്ടു തവണ എത്താനുള്ള ശ്രമത്തിലാണ്‌. 
എന്തായാലും നഴ്‌സുമാരുടെ രാഷ്ട്രീയ പ്രവേശനം തൃശൂര്‍ജില്ലയിലെ വിജയപരാജയങ്ങളെ നിര്‍ണയിക്കുമെന്നത്‌ വസ്‌തുതയാണ്‌. ഇടുക്കിയിലും തൃശൂരിലുമാണ്‌ യു.എന്‍.എ തങ്ങളുടെ കരുത്ത്‌ തെളിയിക്കാന്‍ ശ്രമിക്കുന്നത്‌.