Breaking News

Trending right now:
Description
 
Mar 06, 2014

അമിതവണ്ണം തടയാന്‍ പഞ്ചസാരയ്‌ക്കു ബ്രിട്ടന്‍ നികുതി ഏര്‍പ്പെടുത്തും

image അമിതവണ്ണത്തിനു തടയിടാന്‍ പഞ്ചസാരയ്‌ക്കു കനത്ത നികുതി ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ ആലോചിക്കുന്നു. അമിതവണ്ണത്തിനു പ്രധാന കാരണം പഞ്ചസാരയാണെന്നു ബ്രിട്ടനിലെ ചീഫ്‌ മെഡിക്കല്‍ ഓഫീസര്‍ ഡേം സാലി ഡേവിസ്‌ പാര്‍ലമെന്റ്‌ സമിതിയില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞു. ലഹരി വസ്‌തുപോലെ പഞ്ചസാരയും ആസക്തി ഉളവാക്കുന്ന വസ്‌തുവാണ്‌. ബേക്കറി പലഹാരങ്ങള്‍ ഉള്‍പ്പെടെ നിരവധി ഉത്‌പന്നങ്ങളില്‍ പഞ്ചസാര അമിതമായി ചേര്‍ക്കുന്നുണ്ട്‌. പഞ്ചസാര ഉപഭോഗം കുറയ്‌ക്കാന്‍ നികുതി ഏര്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചു. അമിതവണ്ണവും ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും രാജ്യത്തെ ജനങ്ങളുടെ ആയുസ്‌ കുറയ്‌ക്കുന്നതായി സാലി ചൂണ്ടിക്കാട്ടി. ബ്രിട്ടനില്‍ പ്രായപൂര്‍ത്തിയായ 64% പേരും അമിതവണ്ണമുള്ളവരാണ്‌. രണ്ടിനും 15 നും ഇടയില്‍ പ്രായമുള്ളവരെയെടുത്താല്‍ പത്തില്‍ മൂന്നുപേരും ഇതേ പ്രശ്‌നം നേരിടുന്നതായാണു കണക്ക്‌. അമിതവണ്ണവും പ്രമേഹവും വന്‍ സാമ്പത്തികചെലവാണു വരുത്തിവയ്‌ക്കുന്നത്‌. പ്രശ്‌നം നേരിടാന്‍ ആരോഗ്യവകുപ്പ്‌ നടപടി ആരംഭിച്ചിട്ടുണ്ട്‌. ഭക്ഷ്യ ഉത്‌പന്നങ്ങളിലെ പഞ്ചസാരയുടെ അളവ്‌ 30% ശതമാനമായി കുറയ്‌ക്കണമെന്ന്‌ ഫാസ്റ്റ്‌ഫുഡ്‌ കമ്പനികള്‍ക്കു നിര്‍ദേശം നല്‌കി.