Breaking News

Trending right now:
Description
 
Mar 06, 2014

ടി. എസ്‌. ചാക്കോയുടെ സഹധര്‍മ്മിണി ചേച്ചമ്മ ചാക്കോ(76) നിര്യാതയായി

Johnson Punchakonam
image

ന്യൂജേഴ്‌സി: ഫൊക്കാന അഡ്വൈസറിബോര്‍ഡ് ചെയര്‍മാന്‍, കേരള കള്‍ച്ചറൽ ഫോറം രക്ഷാധികാരി, ഐ. എന്‍. ഒ.സി. ന്യൂജേഴ്‌സി ചാപ്റ്റര്‍ പ്രസിഡന്റ്, ബര്‍ഗന്‍ കൌണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് പ്രസിഡന്റ്, ടീനെക്ക് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ഇടവകയുടെ വൈസ് പ്രസിഡന്റ് എന്നീ നീലകളിൽ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായ ഇരവിപേരൂര്‍ തറുവേലിമണ്ണിൽ ടി. എസ്. ചാക്കോയുടെ സഹധര്‍മ്മിണി ചേച്ചമ്മ ചാക്കോ(ലീലാമ്മ) കേരളത്തിൽ മാര്‍ച്ച് 4ാം തീയതി നിര്യാതയായി.

കോട്ടയം തടത്തിൽ കുടുംബാംഗമായ പരേത, ജസ്റീസ് കെ. ടി. തോമസിന്റെ അടുത്ത ബന്ധുവുമാണ്. ടീനെക്ക് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ഇടവകയുടെ സജീവ അംഗമായിരുന്നു. പരേത കല്ലിശ്ശേരി, കുറവിലങ്ങാട്‌, കോട്ടയം, എന്നീ സ്ഥലങ്ങളില്‍ അദ്ധ്യാപികയായി സേവനം അനുഷിട്ടിച്ചിട്ടുണ്ട്‌.

മക്കള്‍: സഖറിയ ജേക്കബ്(ബിജിമോന്‍), നൈനാൻ  ജേക്കബ്(ലെജിമോന്‍), വര്‍ഗീസ് ജേക്കബ്(കൊച്ചുമോന്‍).
മരുമക്കള്‍: ലീ, രോഹിണി, സജിത.
കൊച്ചുമക്കള്‍: ജോഷ്വ, ഷോണ്‍, സ്ഹേ, ബന്യാമിന്‍, നീൽ , അമീലിയ, എവിന്‍, എമിലി, എലീ.

ന്യു ജേഴ്സിയിലെ ന്യു മിൽഫര്‍ഡിലെ ഭവത്തിൽ നടന്ന അുസ്മരണ പ്രാര്‍ത്ഥനയ്ക്ക് സെന്റ് പീറ്റേഴ്സ് ഇടവക വികാരി റവ. റോയ് മാത്യു നേതൃത്വം നല്കി. സമൂഹത്തിന്റെ എല്ലാ തുറയിലുമുള്ള ചാരെയും, ദൂരെയുമുള്ള സഹപ്രവര്‍ത്തകര്‍ക്ക് ആതിഥ്യമരുളുന്നതിൽ ലീലാമ്മ കാണിച്ചിരുന്ന താൽപ്പര്യവും ശുഷ്ക്കാന്തിയും നിസ്വാര്‍ത്ഥ സേവനവും ആര്‍ക്കും മറക്കാനാവില്ല. സാമൂഹ്യസേവത്തിൽ തന്റെ ഭര്‍ത്താവിനു നല്കാവുന്ന എല്ലവിധ പിന്തുണയും അവര്‍ ചെയ്തിരുന്നു വെന്നും സമൂഹം അതിനു നന്ദിയുള്ളവരാണെന്നും കലാസാംസ്കാരിക രംഗത്തെ മുതിര്‍ന്ന നേതാവായ ശ്രീ പി. റ്റി. ചാക്കോ തന്റെ അനുസ്മരണ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. പരാതിയും പരിഭവവും ഒന്നുമില്ലാതെ ഹൃദ്യമായ ചിരിയുമായി ഭവത്തിൽ എത്തുന്ന എല്ലാവരെയും സ്വീകരിക്കുന്നതിൽ ഒരു മടിയുമില്ലായിരുന്നു. അനാരോഗ്യത്തിൽ പോലും ആരാധയിൽ മുടങ്ങാതെ സംബന്ധിച്ചിരുന്ന ആത്മീയ നിറവുള്ള ലീലാമ്മയുടെ ധന്യ ജീവിതം എല്ലാവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. തിരക്കുപിടിച്ച പ്രവര്‍ത്തങ്ങള്‍ക്കിടയിലും തന്റെ ഭാര്യയെ പരിചരിക്കുന്നതിലും, ശുശ്രൂഷിക്കുന്നതിലും ശ്രീ ടി. എസ്. ചാക്കോയും, മക്കളും കാണിച്ചിരുന്ന കരുതലും ശുഷ്ക്കാന്തിയും ഏറെ ശ്ളാഘനീയമാണെന്നും ശ്രീ പി.റ്റി. ചാക്കോ അനുസ്മരിച്ചു.

സംസ്കാരം ഞായറാഴ്ച മാതൃഇടവകയായ ഇരവിപേരൂര്‍ ഇമ്മാുവേൽ മാര്‍ത്തോമ്മാ ഇടവകയിൽ നടക്കും.