Breaking News

Trending right now:
Description
 
Mar 06, 2014

യമഹ മോട്ടോര്‍സിന്റെ ആല്‍ഫ വിപണിയില്‍

image യമഹ മോട്ടോര്‍സ്‌ 113 സിസി ഓട്ടോമാറ്റിക്‌ സ്‌കൂട്ടറായ ആല്‍ഫ വിപണിയിലിറക്കി. കൂടുതല്‍ പ്രായോഗിക സൗകര്യവും സ്റ്റോറേജ്‌ സ്ഥലവും ഒരുക്കിയാണ്‌ ആല്‍ഫയ്‌ക്കു രൂപം നല്‍കിയിരിക്കുന്നതെന്നു യമഹ മോട്ടോഴ്‌സ്‌ വിപണന വിഭാഗം വൈസ്‌ പ്രസിഡന്റ്‌ റോയ്‌ കുര്യന്‍ പറഞ്ഞു. കണ്ടിന്യൂവസ്‌ വേരിയബിള്‍ ട്രാന്‍സ്‌മിഷനോടു (സിടിവി) കൂടിയ എയര്‍ കൂള്‍ഡ്‌ ഫോര്‍ സ്‌ട്രോക്ക്‌ 113 സിസി എന്‍ജിനും അതിന്റെ പിന്‍ബലത്തോടെ ലഭിക്കുന്ന സുഗമമായ ആക്‌സിലറേഷനും മികച്ച ഇന്ധനക്ഷമതയോടു കൂടിയ പിക്കപ്പും ഇതിന്റെ സവിശേഷതകളാണ്‌. ലിറ്ററിന്‌ 62 കിലോമീറ്ററാണ്‌ ഇന്ധനക്ഷമത. കാലുകള്‍ താഴെ എത്തും വിധം സ്‌ത്രീകള്‍ക്കു പോലും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവുന്ന ടെലിസ്‌കോപ്പിക്‌ സസ്‌പെന്‍ഷനും നീളമേറിയ സീറ്റും കൂടുതല്‍ ലെഗ്‌ സ്‌പേയ്‌സുമുണ്ട്‌. അഞ്ചു നിറങ്ങളില്‍ ലഭ്യമാകുന്ന പുതിയ ആല്‍ഫയുടെ കേരളത്തിലെ എക്‌സ്‌ ഷോറൂം വില 49,757 രൂപയാണ്‌.