Breaking News

Trending right now:
Description
 
Nov 07, 2012

യു എസ്‌ കോണ്‍സുലേറ്റില്‍ ഇന്ത്യന്‍ വനിതയും

image ചരിത്രം സൃഷ്ടിച്ച്‌ യുഎസ്‌ ജനപ്രതിനിധിസഭയിലേക്ക്‌ ഒരു ഹിന്ദുമത വിശ്വാസി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പാരമ്പര്യം തീരെയില്ലാത്ത അമേരിക്കന്‍ വംശജ തുള്‍സി ഗബ്ബാര്‍ഡ്‌ ആണ്‌ ഹവായി സീറ്റില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടത്‌. ഡെമോക്രാറ്റ്‌ പാര്‍ട്ടിയില്‍നിന്നു മത്സരിച്ച തുള്‍സി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കെ. ക്രൗളിയെയാണു തോല്‌പിച്ചത്‌. ഉറച്ച ഡെമോക്രാറ്റ്‌ സീറ്റാണ്‌ ഹവായി.

 മുപ്പത്തൊന്നുകാരിയായ തുള്‍സി ജനപ്രതിനിധിസഭയിലെത്തുന്ന ആദ്യ വിമുക്ത സൈനികകൂടിയാണ്‌. ഇറാക്കിലായിരുന്നു അവര്‍ സേവനമനുഷ്‌ഠിച്ചത്‌. പിതാവ്‌ മൈക്ക്‌ ഗബ്ബാര്‍ഡ്‌ ഹവായ്‌ സ്റ്റേറ്റ്‌ സെനറ്ററാണ്‌. മാതാവ്‌ കാരള്‍ ബിസിനസ്‌ ചെയ്യുന്നു. ഇരുപത്തൊന്നാം വയസില്‍ തുള്‍സി ഹവായ്‌ നിയമസഭയില്‍ അംഗമായി. യുദ്ധത്തിനു പോകാന്‍ സംസ്ഥാനത്തു തെരഞ്ഞെടുപ്പുപദവി രാജിവച്ച ആദ്യ ആള്‍ കൂടിയാണ്‌ തുള്‍സി. കുവൈറ്റ്‌ ആര്‍മി നാഷണല്‍ അവാര്‍ഡ്‌ ലഭിച്ച ആദ്യ വനിതയും.