Breaking News

Trending right now:
Description
 
Nov 07, 2012

ഫോബ്‌സിന്റെ ഏഷ്യന്‍ ബിസിനസ്‌ ലീഡര്‍ അവാര്‍ഡ്‌ ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ യൂസഫലി എംഎ ഏറ്റുവാങ്ങി

image ലോകത്തിലെ നമ്പര്‍ വണ്‍ ബിസിനസ്‌ എക്കണോമിക്‌ മാഗസിനായ എംഇ ഫോബ്‌സിന്റെ ഏഷ്യന്‍ ബിസിനസ്‌ ലീഡര്‍ അവാര്‍ഡ്‌ യൂസഫലി എംഎ ഏറ്റുവാങ്ങി. ഇന്നലെ ദുബായില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍യൂസഫലി ദുബായ്‌ വ്യവസായ പ്രമുഖനായ എച്ച്‌ ഇ ഡോ. റഷീദ്‌ അഹമദ്‌ ബിന്‍ ഫഹദില്‍ നിന്ന്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങി. 

2012ലെ അറബ്‌ ലോകത്തെ ഏറ്റവും മികച്ച പ്രൈവറ്റ്‌ ഫാമിലി ബിസിനസ്‌ പെഴ്‌സാണിലിറ്റികളുടെ ലിസ്റ്റ്‌ ഫോബ്‌സ്‌ പ്രസിദ്ധികരിച്ചിരുന്നു. ഇവരില്‍ നിന്നാണ്‌ യൂസഫലിയെ തിരഞ്ഞെടുത്തിരുന്നത്‌. ഉസ്‌മാന്‍ സുല്‍ത്താന്‍ സിഇഒ ദു, അബ്ദുള്‍ റസാക്ക്‌ അലി ഇസാ സിഇഒ ബാങ്ക്‌ ഓഫ്‌ മസ്‌ക്കറ്റ്‌, അബ്ദുള്‍ റഹ്മാന്‍ അല്‍ ഫാത്‌ലി ഓഫ്‌ ആള്‍മറെ, അഹമദ്‌ അബ്‌ദുള്ള അബ്ദുള്ളാസിസ്‌ അല്‍സാബിന്‍ ഓഫ്‌ എഎല്‍എഎഫ്‌കോ ഏവിയേഷന്‍, തുടങ്ങിയ പ്രമുഖരാണ്‌ യുസഫലിക്കൊപ്പം അവസാന റൗണ്ടില്‍ ഉണ്ടായിരുന്നത്‌.
ആദ്യമായാണ്‌ പ്രൈവറ്റ്‌ കുടുംബ ബിസിനസുകളെഅവാര്‍ഡിനായി ഫോബ്‌സ്‌ പരിഗണിക്കുന്നത്‌. അതുപ്പോലെ തന്നെ ആദ്യമായാണ്‌ ഒരു ഏഷ്യക്കാരനു ഫോബ്‌സ്‌ അവാര്‍ഡ്‌ ലഭിക്കുന്നത്‌. യൂസഫലിക്കൊപ്പം ഫോബ്‌സ്‌ തിരഞ്ഞെടുത്ത ഏറ്റവും മികച്ച ബിസിനസ്‌ പേഴ്‌സണാലിറ്റികളെയും ചടങ്ങില്‍ ആദരിച്ചു.