Breaking News

Trending right now:
Description
 
Nov 07, 2012

എയര്‍ ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധവുമായി കുവൈറ്റ്‌ മലയാളികള്‍

image കുവൈറ്റ്‌: കുവൈറ്റിലെ കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 9ന്‌ (വെള്ളിയാഴ്‌ച) അബ്ബാസിയയിലെ യുണൈറ്റഡ്‌ ഇന്‍ഡ്യന്‍ സ്‌കൂളില്‍ എയര്‍ ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നു. ഗള്‍ഫ്‌ യാത്രക്കാരോട്‌ എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണയയില്‍ പ്രതിഷേധിച്ചാണ്‌ ഈ പൊതു സമ്മേളനം സംഘടിപ്പിക്കുന്നതെന്ന്‌ കെഎംസിസി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചിയില്‍ ഇറക്കേണ്ട യാത്രക്കാരെ തിരുവനന്തപുരത്തിറക്കിയ എയര്‍ ഇന്ത്യയുടെ വിവാദ യാത്രയ്‌ക്കെതിരെ പ്രതികരിച്ച യാത്രക്കാര്‍ ഇപ്പോള്‍ നിയമ നടപടി നേരിടുകയാണെന്നും ഇവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. 

എന്നാല്‍ വിവാദ പൈലറ്റിനെതിരെ നടപടിയെടുക്കാത്ത എയര്‍ ഇന്ത്യയുടെ നിലപാട്‌ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഗള്‍ഫ്‌ മലയാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ എയര്‍ കേരള എന്ന ആശയം ഒരു ചെറുകാല്‍വെയ്‌പ്പു മാത്രമാണെന്നും ഇവര്‍ പറഞ്ഞു. ഗള്‍ഫ്‌ മലയാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയ സംഘടന വ്യത്യാസങ്ങള്‍ നോക്കാതെ എല്ലാ ഗള്‍ഫ്‌ മലയാളികളും ഒരുമിച്ചു നില്‌ക്കണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു. ഷറാബ്ദിന്‍ കണ്ണത്ത്‌, ബഷീര്‍ ബാത്ത, ഇബ്രാഹിം കുട്ടി, ഫാറുഖ്‌ ഹംദാനി അസീസ്‌ തിക്കോടി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.