Breaking News

Trending right now:
Description
 
Nov 07, 2012

എഐടിയുസി മദര്‍ സമരത്തില്‍ നിന്ന്‌ പിന്‍വാങ്ങിയെന്ന ആരോപണം നുണപ്രചരണമെന്ന്‌ സുനില്‍കുമാര്‍ എംഎല്‍എ

image തിരുവനന്തപുരം: സിപിഐയും പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയും സമരത്തില്‍ നിന്ന്‌ പിന്‍വാങ്ങിയെന്ന മാനേജ്‌മെന്റ്‌ ആരോപണം തികച്ചു തെറ്റിദ്ധാരണാജനകമെന്ന്‌ വി എസ്‌ സുനില്‍കുമാര്‍ എംഎല്‍എ. 

സമരത്തില്‍ പിന്തുണയേകുന്നവരെ തെറ്റിദ്ധരിപ്പിച്ച്‌ അകറ്റുവാന്‍ മാനേജ്‌മെന്റ്‌ നടത്തുന്നകുത്സിത ശ്രമം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. സമരത്തില്‍ ആദ്യം മുതലേ രംഗത്തുണ്ടായിരുന്നയാളാണെന്ന്‌ താനെന്ന്‌ സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നിയമസഭാഗംങ്ങളുടെ പഠന ടൂറുമായി ബന്ധപ്പെട്ടും പിന്നീട്‌ നടന്ന ചില പാര്‍ട്ടി പരിപാടികള്‍ കാരണവും താനിവിടെ സ്ഥലത്തില്ലാതിരുന്നതുകൊണ്ടാണ്‌ സമരത്തില്‍ നിന്ന്‌ കഴിഞ്ഞ കുറെ ദിവസങ്ങളായി മാറി നില്‌ക്കേണ്ടി വന്നതെന്ന്‌ സുനില്‍കുമാര്‍ പറഞ്ഞു.

 അതിന്റെ അര്‍ത്ഥം മാനേജമെന്റ്‌ പാര്‍ട്ടിയെ വിലയ്‌ക്കെടുത്തുവെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന്‌ തിരുവനന്തപുരത്തു നിന്ന്‌ മടങ്ങിയെത്തിയാല്‍ ഉടന്‍ തന്നെ സമര സ്ഥലത്തെത്തുമെന്നും അദ്ദേഹം അറിയിച്ചു. സമരം ശാശ്വതമായി പരിഹരിക്കുന്നില്ലെങ്കില്‍ അവര്‍ക്കൊപ്പം നിരാഹാരം ഇരിക്കാനും താന്‍ തയ്യാറാകുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി.