Breaking News

Trending right now:
Description
 
Nov 07, 2012

മദര്‍ ഹോസ്‌പിറ്റല്‍ ചര്‍ച്ച പരാജയം: നേഴ്‌സുമാര്‍ അനിശ്ചിതകാല നിരാഹാരത്തിലേയ്‌ക്ക്‌

image
തൃശൂര്‍: മദര്‍ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റും നേഴ്‌സസ്‌ യൂണിയന്‍ നേതാക്കളുമായി ലേബര്‍ കമീഷണറുടെ സാന്നിദ്ധ്യത്തില്‍ ഇന്നലെ നടന്ന ചര്‍ച്ച വീണ്ടും പരാജയപ്പെട്ട സാഹചര്യത്തില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിലേയ്‌ക്ക്‌ പോകുവാന്‍ നേഴ്‌സുമാര്‍ തീരുമാനിച്ചു. നാളെ മുതല്‍ അഞ്ചു നേഴ്‌സുമാര്‍ സത്യാഘ്രഹം ആരംഭിക്കും.

പിരിച്ചു വിട്ട ഇരുപതു നേഴ്‌സുമാരെ യാതൊരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന്‌ മാനേജ്‌മെന്റ്‌ ഇന്നലെയിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയോ ലേബര്‍ കമീഷണറോ ആരു പറഞ്ഞാലും ഈ കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലെന്നും വേണമെങ്കില്‍ കോടതിയില്‍ കാണാമെന്നും മാനേജ്‌മെന്റ്‌ വ്യക്തമാക്കി. 

 
ഏല്ലാവര്‍ക്കും മിനിമം വേതനം നല്‌കുന്നുണ്ടെന്നും ത്രീഷിഫ്‌റ്റ്‌ നടപ്പിലാക്കുന്നുണ്ടെന്നും ഈ കാര്യങ്ങള്‍ മനസിലാക്കിയതോടെയാണ്‌ എഐടിയുസി സമരത്തില്‍ നിന്ന്‌ പിന്മാറിയതെന്നുമാണ്‌ മാനേജ്‌മെന്റ്‌ അവകാശപ്പെടുന്നത്‌. അങ്ങനെ ഈ സമരത്തില്‍ ആദ്യം മുതല്‍ നേഴ്‌സുമാര്‍ക്കൊപ്പം നിന്നിരുന്ന എഐടിയുസി യൂണിയന്‍ മാനേജ്‌മെന്റിനൊപ്പം കൂറുമാറിയതായി നേഴ്‌സസ്‌ യൂണിയന്‍ നേതാക്കള്‍ ഇന്നലെ ഇറങ്ങിയ പത്രക്കുറിപ്പ്‌ കണ്ട്‌ ആരോപിച്ചു. 

എന്നാല്‍ സിഐടിയു, ബിഎംഎസ്‌ തുടങ്ങിയ സംഘടനകള്‍ ഇവിടെ സമരം നയിക്കുന്ന നേഴ്‌സസ്‌ സംഘടനയ്‌ക്കൊപ്പം തന്നെയാണെന്നും ഇതു തികച്ചും ശത്രുതാപരമായ നിലപാടാണെന്നും മാനേജ്‌മെന്റ്‌ കുറ്റപ്പെടുത്തുന്നു. ഈ സംഘടനകളെ ഓഫീസില്‍ പോയി കണ്ടിരുന്നുവെന്നും എന്നാല്‍ അവര്‍ കാര്യങ്ങള്‍ മസസിലാക്കിയില്ലെന്നും മാനേജ്‌മെന്റ്‌ കുറ്റപ്പെടുത്തി. 

മാനേജ്‌മെന്റുമായി ഒരു എഗ്രിമെന്റിനു തയാറല്ല എന്നു വ്യക്തമാക്കിയ യുഎന്‍എ എഴുതി തയാറാക്കിയ വ്യക്തമായ എഗ്രിമെന്റ്‌ വേണമെന്ന്‌ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാനേജ്‌മെന്റ്‌ ഈ അവകാശത്തെ പൂര്‍ണമായും തള്ളിക്കളയുകയായിരുന്നു. വാക്കാലുള്ള ഒരു എഗ്രിമെന്റിനു വഴങ്ങിയാല്‍ കോതമംഗലത്തു സംഭവിച്ചതു പോലെ മാനേജുമെന്റിന്‌ പിന്നിട്‌ എഗ്രിമെന്റ്‌ ലംഘിക്കാന്‍ സാധിക്കുമെന്നാണ്‌ യൂണിയന്‍ നേതാക്കള്‍ പറയുന്നത്‌.



key words: Kerala news, Nurses, Nurses Strike, Nurses Unions, INA, Indian Nurses Association, UNA, United Nurses Association, Kothamangalam Nurses Strike, Chief Minister of Kerala, Oommen Chandy, Kannur