Breaking News

Trending right now:
Description
 
Nov 07, 2012

നേഴ്‌സുമാര്‍ക്ക്‌ സുഡാനിലേയ്‌ക്ക്‌ അവസരം

11-ാം തീയതി 12.30 മുതല്‍ കോട്ടയം നേഴ്‌സ്സ്‌ 2സുഡാന്റെ റീജിണല്‍ ഓഫിസില്‍ ഇന്റര്‍വ്യു നടക്കും. ബി.എസ്‌ എസി, ജനറല്‍ നേഴ്‌സിങ്ങ്‌ പഠിച്ച രണ്ടു വര്‍ഷം ജോലി പരിചയമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം
image കോട്ടയം: നോര്‍ത്ത്‌ ആഫ്രിക്കന്‍ രാജ്യമായ സുഡാനിലേയ്‌ക്ക്‌ നേഴ്‌സുമാര്‍ക്ക്‌ അവസരം. സുഡാന്റെ തലവസ്ഥാനമായ കാര്‍ട്ടൂണിലെ ചില ഹോസ്‌പിറ്റലുകളിലേയ്‌ക്കാണ്‌ ഇന്റര്‍വ്യു നടത്തുന്നത്‌. 11-ാം തീയതി 12.30 മുതല്‍ കോട്ടയം നേഴ്‌സ്സ്‌ 2സുഡാന്റെ റീജിണല്‍ ഓഫിസില്‍ ഇന്റര്‍വ്യു നടക്കും. ബി.എസ്‌ എസി, ജനറല്‍ നേഴ്‌സിങ്ങ്‌ പഠിച്ച രണ്ടു വര്‍ഷം ജോലി പരിചയമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. 

വിഡിയോ കോണ്‍ഫ്രന്‍സിങ്ങ്‌ വഴിയാണ്‌ നേഴ്‌സുമാരെ റിക്രൂട്ടു ചെയ്യുന്നത്‌. നിലവില്‍ 15 പേരുടെ ഒഴിവാണ്‌ സുഡാനില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നതെന്ന്‌ കേരളത്തില്‍ സുഡാനിലെ ഏജന്‍സിക്കു വേണ്ടി ഇന്റര്‍വ്യുവിന്‌ സഹായങ്ങള്‍ ചെയ്‌തു കൊടുക്കുന്ന നേഴ്‌സ്സ്‌ 2സുഡാന്‍ ഡയറക്ടര്‍ ജെറി എബ്രാഹം പറഞ്ഞു. 

താല്‌പര്യമുള്ളവര്‍നവംബര്‍ 10നു മുമ്പായി ഈ നമ്പരില്‍ ബന്ധപ്പെടുക: ജെറി എബ്രാഹം 9633 978 910, 8129 980 979