Breaking News

Trending right now:
Description
 
Mar 05, 2014

ഫിയറ്റ്‌ ലീനിയയുടെ നവീകരിച്ച മോഡല്‍ വിപണിയില്‍

image ആകര്‍ഷകമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തി ഫിയറ്റ്‌ ലീനിയയുടെ നവീകരിച്ച മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. കൊച്ചിയിലെ ഫിയറ്റ്‌ ഹൈസന്‍ ഷോറൂമില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം സ്‌റ്റെഫി, ഹൈസന്‍ മോട്ടോഴ്‌സ്‌ വൈസ്‌ പ്രസിഡന്റ്‌ അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു പുതിയ മോഡല്‍ കേരള വിപണിയിലെത്തിച്ചത്‌. പഴയ ലീനിയയില്‍ നിന്നു രൂപത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി എട്ടോളം പുതിയ സവിശേഷതകളുമായാണു പുതിയ ലീനിയ അവതരിപ്പിച്ചിരിക്കുന്നത്‌. 1.3 ലിറ്റര്‍ മള്‍ട്ടി ജെറ്റ്‌ എന്‍ജിനും 1.4 ലിറ്റര്‍ ടി ജെറ്റ്‌ പെട്രോള്‍ എന്‍ജിനുമാണ്‌ പുതിയ ലീനിയക്കുള്ളത്‌. ഓട്ടോമാറ്റിക്‌ ഹെഡ്‌ലാമ്പ്‌, റിവേഴ്‌സ്‌ പാര്‍ക്കിംഗ്‌ സെന്‍സര്‍, നവീകരിച്ച ഡാഷ്‌ ബോര്‍ഡ്‌, ബ്ലൂടൂത്ത്‌, യുഎസ്‌ബി, എയര്‍ബാഗ്‌ തുടങ്ങിയ പല സവിശേഷതകളും പുതിയ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. പെട്രോള്‍ മോഡലിന്‌ 7.56 ലക്ഷം രൂപ മുതല്‍ 8.97 ലക്ഷം വരെയും ഡീസല്‍ മോഡലുകള്‍ക്ക്‌ 8.34 ലക്ഷം മുതല്‍ 9.72 ലക്ഷം രൂപ വരെയുമാണു കൊച്ചിയിലെ എക്‌സ്‌ ഷോറൂം വില.