Breaking News

Trending right now:
Description
 
Mar 05, 2014

സഖറിയാസ് മാര്‍ പീലക്സിനോസ് തിരുമേനിയ്​ക്ക് സിഡ്​നിയില്‍ സ്വീകരണം

ജിന്‍സണ്‍ കുരിയന്‍
image സിഡ്​നി: യാക്കോബായ സുറിയാനി സഭയുടെ ഇടുക്കി ഭദ്രസന മെത്രാപ്പൊലിത്ത അഭിവന്ദ്യ.സഖറിയാസ് മാര്‍ പീലക്സിനോസ് തിരുമേനിയ്​ക്ക് സിഡ്​നി അന്താരാഷ്​ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ഓസ്​ട്രേലിയയിലെ യാക്കോബായ സുറിയാനി സഭയുടെ വിവിധ പള്ളികളിലെ വലിയ നോമ്പ് ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സിഡ്നി, ബ്രിസ്ബെന്‍, അഡെലെയ്ഡ്, ആലിസ് സ്പ്രിങ്ങ്സ്, ക്യാന്‍ബെറ, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ അഭിവന്ദ്യ.പീലക്സിനോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ ധ്യാനവും വി.കുര്‍ബാനയും ഉണ്ടായിരിക്കും.

സിഡ്​നി സെന്‍റ്.മേരീസ് പള്ളി വികാരി റവ.ഫാ. ജോസഫ് കുന്നപ്പിള്ളില്‍, സിഡ്​നി സെന്‍റ്.ജോര്‍ജ് പള്ളി വികാരി റവ.ഫാ.ഗീവര്‍ഗീസ് കുഴിയേലില്‍, ട്രസ്​റ്റിമാരായ ബാബു പോള്‍, പി.കെ. കുരിയാച്ചന്‍, സെക്രട്ടറിമാരായ ജെനുവിന്‍ ബേസില്‍, ഷിബി .എന്‍. പൗലോസ്, മുന്‍ ട്രസ്​റ്റി ജിജു പീറ്റര്‍​, പ്രയര്‍-സെല്‍ സെക്രട്ടറി വിനയ് വര്‍ഗീസ്, ബേബി വാഴപ്പിള്ളി, ജിബി കുര്യാക്കോസ്, സോണി, ബിജു ഏലിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.