Breaking News

Trending right now:
Description
 
Mar 05, 2014

ഫിലിപ്പോസ് ഫിലിപ്പ് ഫോക്കാനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരരംഗത്ത്

Johnson Punchakkonam
image

2014-2016 ലേക്കുള്ള ഫോക്കാനയുടെ  ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക്  ഫിലിപ്പോസ് ഫിലിപ്പിന്റെ പേര്‌ ന്യൂയോർക്കിലെ ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ നിര്‍ദേശിച്ചു.

2010-ൽ  പോള്‍ കറുകപ്പള്ളിയുടെ നേതൃത്വത്തിൽ ന്യൂയോർക്കിലെ  ആൽബനിയിൽ വച്ചു നടന്ന ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ ചെയർമാൻ, കൊല്ലം ടി. കെ.എം എഞ്ചിനീയറിഗ് കോളേജ് യൂണിയൻ ചെയർമാൻ, ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിടണ്ട്, ചെയർമാൻ, ചീഫ് എഡിറ്റർ, കേരളഎഞ്ചിനീയറിഗ് കോളേജ് അസ്സോസിയേഷൻ പ്രസിടണ്ട്, റോക്കലാന്ടു ജോയിന്റ് കൌണ്‍സിൽ ഓഫ് ചർച്ചസിന്റെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച്‌ സംഘടനാപാടവം തെളിയിച്ചിട്ടുള്ളയാളാണ്‌  ഫിലിപ്പോസ് ഫിലിപ്പ്.

മലങ്കര ഓർത്തഡോക്സ് സഭയുടെ മുൻ സഭാമാനേജിഗ് കമ്മറ്റിമെമ്പർ, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന കൌണ്‍സിൽ അംഗം എന്നീ നിലകളില്‍ എന്നീ നിലകളിലും സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. ഫൊക്കാനയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ മറ്റു പ്രവർത്തകരോടൊപ്പം താങ്ങുംതണലുമായി നിന്ന്‌ ദേശവ്യാപകമായി സഞ്ചരിക്കുകയും സംഘടനയെ വളര്‍ത്തുന്നതിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്‌തിട്ടുള്ള വ്യക്തിപ്രഭാവനാണ്‌  ഫിലിപ്പോസ് ഫിലിപ്പ്.

ന്യൂയോർക്കിലെ വിവിധ മലയാളിഅസോസിയേഷൻ ഭാരവാഹികൾ  ഫിലിപ്പോസ് ഫിലിപ്പിന്റെ  സ്ഥാനാർഥിത്വത്തിൽ  പിന്തുണ പ്രഖ്യാപിച്ചു .