Breaking News

Trending right now:
Description
 
Nov 07, 2012

കട്ടപ്പനസെന്റ്‌ ജോണ്‍സ്‌ മിഷന്‍ ഹോസ്‌പിറ്റല്‍ ചര്‍ച്ച വിജയം, നേഴ്‌സുമാര്‍ക്ക്‌ മിനിമം വേതനം ലഭിക്കും

image തൊടുപുഴ: ഇന്നലെ തൊടുപുഴയില്‍ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടന്ന കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ മിഷന്‍ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌ ചര്‍ച്ച വിജയിച്ചു. അവിടെ ജോലി ചെയ്യുന്ന എല്ലാ നേഴ്‌സുമാര്‍ക്കും "ഫെയര്‍ വേജ്‌" നല്‌കുവാന്‍ ചര്‍ച്ചയില്‍ തത്ത്വത്തില്‍ ധാരണയായി. ത്രി ഫിഫ്‌റ്റ്‌ നടപ്പിലാക്കുമെന്നും ജോലി പരിചയത്തിന്‌ ആനുപാതികമായി വര്‍ഷാവര്‍ഷം നേഴ്‌സുമാരുടെ ശമ്പളത്തില്‍ വര്‍ധനവ്‌ നടപ്പിലാക്കുമെന്നും ഇന്നലെ നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചതായി നേഴ്‌സുമാര്‍ക്കു വേണ്ടി യൂണിയന്‍ പ്രതിനിധിയായി പങ്കെടുത്ത യുഎന്‍എ സെക്രട്ടറി ജാസ്‌മിന്‍ ഷാ അറിയിച്ചു. 

ഹോസ്‌പിറ്റലില്‍ നൂറു നേഴ്‌സുമാരുടെ കുറവുണ്ടെന്നും അത്രയും പേരെ അടിയന്തരമായി നിയമിക്കുമെന്നും ജാസ്‌മിന്‍ ഗ്ലോബല്‍ മലയാളത്തോട്‌ വ്യക്തമാക്കി.