Breaking News

Trending right now:
Description
 
Mar 04, 2014

നാലുമാസംപ്രായമുള്ള കുഞ്ഞിന്റെ തലച്ചോറില്‍ പല്ല്‌

image

നാലു മാസം പ്രായമുള്ള കുഞ്ഞിന്‍രെ തലച്ചോറില്‍ പൂര്‍ണമായി വളര്‍ച്ചയെത്തിയ പല്ല്‌. അമേരിക്കയിലെ മേരിലാന്‍ഡിലാണ്‌ സംഭവം. പല്ല്‌ പിന്നീട്‌ ട്യൂമര്‍ ആണെന്നു തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ സര്‍ജറി ചെയ്‌തു പല്ല്‌ നീക്കം ചെയ്‌തു.
കുഞ്ഞിന്റെ തല വളരെ വേഗം വളരാന്‍ തുടങ്ങിതോടെയാണ്‌ ഡോക്ടര്‍മാര്‍ക്ക്‌ സംശയം തോന്നിയത്‌. സ്‌കാന്‍ ചെയ്‌തപ്പോഴാണ്‌ പൂര്‍ണ വളര്‍ച്ചയെത്തിയ അടിപ്പല്ലിനോട്‌ സാമ്യമുള്ള ഒരു പല്ല്‌ തലച്ചോറില്‍ കണ്ടെത്തുകയായിരുന്നു. പിറ്റിയുറിറ്റി ഗ്രസ്ഥിക്ക്‌ സമീപമാണ്‌ ഈ പല്ല്‌ കണ്ടെത്തിയത്‌. ഇത്‌ ക്രാനിയോഫാരിന്‍ജോമ എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട അപൂര്‍വ ട്യൂമറാണെന്നു മനസിലാക്കിയത്‌. 
സാധാരണ രണ്ടു വയസിനും 14 വയസിനും ഇടയ്‌ക്കാണ്‌ ഈ രോഗം ഇതുവരെ കണ്ടെത്തിയിരിക്കുന്നത്‌. ആദ്യമായാണ്‌ ഒരു ശിശുവില്‍ ഈട്യൂമര്‍ കണ്ടെത്തിയിരിക്കുന്നത്‌. കുട്ടി ആരോഗ്യനില മെച്ചപ്പെട്ടു. ജീവിതകാലം മുഴുവനും കുട്ടി ഹോര്‍മോണ്‍ ചികത്സയ്‌ക്ക്‌ വിധേയമാകേണ്ടി വരുമെന്നാണ്‌ ഡോക്ടര്‍മാരുടെ ഇപ്പോഴത്തെ നിഗമനം.