Breaking News

Trending right now:
Description
 
Mar 04, 2014

സംഗീത നൃത്ത വിസ്‌മയമായി സ്വരാജ്‌ഞലി 2014

image സിഡ്‌നി: സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലിന്റെ ഭാഗമായ സെന്റ്‌ തോമസ്‌ ആര്‍ട്ട്‌സ്‌ ആന്‍ഡ്‌ റിക്രിയഷന്‍ ക്ലബ്‌ അവതരിപ്പിച്ച സംഗീത നൃത്ത സന്ധ്യ സ്വരാജ്‌ഞലി 2014 പുതുമയാര്‍ന്ന അനുഭവമായി. സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രല്‍ പുതുതായി പണിയുന്ന സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ഹാളിന്റെ ധനശേഖരണാര്‍ത്ഥം നടത്തിയ പരിപാടിയാണിത്‌.

മാര്‍ച്ച്‌ 1 ശനിയാഴ്‌ച സിഡ്‌നി സില്‍വര്‍ വാട്ടറിലുള്ള ബഹായ്‌ സെന്ററില്‍ വൈകുന്നേരം 6 മണി മുതല്‍ നടന്ന പരിപാടികള്‍ മിസ്‌ മെലനി ഗിബ്ബോന്‍സ്‌(ആക്ടിംഗ്‌ സ്‌പീക്കര്‍ ആന്‍ഡ്‌ മെനായി എം.പി.) ഉദ്‌ഘാടനം ചെയ്‌തു. വികാരി ഫാദര്‍ തോമസ്‌ വര്‍ഗീസ്‌ ചടങ്ങുകള്‍ക്ക്‌ സ്വാഗതം ആശംസിച്ചു.
സഹോദര സഭകളിലെ വികാരിമാരായ റവ. മാത്യൂസ്‌ എ മാത്യു, ഫാ. തോമസ്‌ കുറുവന്താനം, ഫാ. ബാബു കുര്യന്‍, ഫാ. ജോര്‍ജ്‌ അക്കരമറ്റം, സിഡ്‌നി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ കെ പി ജോസ്‌, കെ. രാമന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സിഡ്‌നിയിലെ പ്രശസ്‌തരായ നര്‍ത്തകരുടെ ക്ലാസിക്കല്‍, കണ്ടപംററി നൃത്തരൂപങ്ങള്‍ എന്നിവ ആകര്‍ഷകങ്ങളായിരുന്നു. ഹിന്ദി, മലയാളം, തമിഴ്‌ ഗാനങ്ങളടങ്ങിയ ദര്‍ശന ആര്‍ട്ട്‌സിന്റെ ഗാനമേളയും ആസ്വാദകരുടെ മനം കവര്‍ന്നു.

കാന്‍ബറ, ദോസ്‌ഫോര്‍ഡ്‌, ന്യൂകാസ്‌റ്റില്‍, വുള്ളന്‍ഗോങ്ങ്‌, ഓറഞ്ച്‌, വാഗ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ളവരും സിഡ്‌നിയിലെ വിവിധ മലയാളി കൂട്ടായ്‌മകളിലേയും സഹോദര ഇടവകയിലെയും അംഗങ്ങളും പരിപാടികളില്‍ പങ്കെടുത്തു.

സ്വരാഞ്‌ജലി ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ ഉഷ മാത്യു കൃതജ്ഞത അര്‍പ്പിക്കുകയും പരിപാടി വിജയകരമാക്കിയ എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുകയും ചെയ്‌തു.