Breaking News

Trending right now:
Description
 
Mar 04, 2014

സ്‌മാര്‍ട്ട്‌ കാമറകളുമായി സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌

image
വൈ-ഫൈ, നിയര്‍ ഫീല്‍ഡ്‌ കമ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) സവിശേഷതകളും ഉയര്‍ന്ന ശേഷിയുമുള്ള സൂമും സമന്വയിക്കുന്ന പുതിയ തലമുറ സ്‌മാര്‍ട്ട്‌ കാമറകള്‍ സാംസങ്‌ ഇലക്‌ട്രോണിക്‌സ്‌ വിപണിയിലെത്തിച്ചു. ഡബ്ലിയുബി സീരീസില്‍ 35എഫ്‌, 50എഫ്‌, 350എഫ്‌, 1100എഫ്‌ എന്നീ മോഡലുകളാണ്‌ പുതുതായി വിപണി കീഴടക്കാനെത്തുന്നത്‌.

ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ കണക്‌ടിവിറ്റി സൗകര്യമാണ്‌ ഡബ്ലിയുബി സീരീസിന്റെ പ്രധാന സവിശേഷത. വൈ-ഫൈ, എന്‍എഫ്‌സി സൗകര്യങ്ങള്‍ കാമറയില്‍ തന്നെ എത്തുന്നതോടെ ചിത്രങ്ങള്‍ കൈമാറാന്‍ കംപ്യൂട്ടറിന്റെ സഹായം ആവശ്യമില്ലാതെ വരുന്നു. ഏറ്റവും പുതിയ ടാഗ്‌&ഗോ സവിശേഷത ഉള്ള ഈ സീരീസില്‍ നിന്ന്‌ സ്‌മാര്‍ട്ട്‌ ഫോണുകളിലേക്ക്‌ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന്‌ രണ്ട്‌ ഡിവൈസുകളും ഒരുമിച്ച്‌ സ്‌പര്‍ശിച്ചാല്‍ മാത്രം മതിയാകുന്നതാണ്‌.

ഫോട്ടോ ബീം, ഓട്ടോഷെയര്‍, ടാഗ്‌&ഗോ ഫീച്ചറുകള്‍ ഒന്നിക്കുമ്പോള്‍ ഈ കാമറകളില്‍ നിന്ന്‌ വിവിധ ഡിവൈസുകളിലേക്ക്‌ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതും ബാക്ക്‌ അപ്പ്‌ ചെയ്യുന്നതും വളരെ എളുപ്പമാകുന്നു. നിങ്ങളുടെ സ്‌മാര്‍ട്ട്‌ ഫോണ്‍, കാമറയുടെ വ്യൂഫൈന്‍ഡര്‍ ആക്കിമാറ്റാവുന്ന റിമോര്‍ട്ട്‌ വ്യൂഫൈന്‍ഡറാണ്‌ മറ്റൊരു സവിശേഷത.

16 എംപി സെന്‍സറും, 12എക്‌സ്‌ ഒപ്‌റ്റിക്കല്‍ സൂമുമാണ്‌ 35എഫ്‌ മോഡലിനുള്ളത്‌. 35എക്‌സ്‌ ഒപ്‌റ്റിക്കല്‍ സൂമും, 25എംഎം വൈഡ്‌ ആംഗിള്‍ ലെന്‍സുമാണ്‌ 1100എഫ്‌ മോഡലിന്‌.
വില 35എഫ്‌-12490 രൂപ, 50എഫ്‌-14990 രൂപ, 350എഫ്‌-21490 രൂപ, 1100എഫ്‌-20990 രൂപ