Breaking News

Trending right now:
Description
 
Mar 04, 2014

സ്വന്തം നാടിന്റെ രാഷ്ട്രീയ സുരക്ഷയ്ക്കായി കൂടിച്ചേരല്‍

Vinod Mathai
image നാനൂറ്  വർഷത്തോളം വൈദേശിക ആധിപത്യത്തിൽ കഴിഞ്ഞ ഭാരതം വലിയ സ്വപ്നത്തോടെയാണ് ഉണർത്തെണീറ്റത്. ലോകത്ത് മറ്റൊരിടത്തും സംഭവിക്കാത്ത മഹനീയ മാർഗ്ഗത്തിലൂടെയാണ് വൈദേശിക ആധിപത്യം തൂത്തെറിഞ്ഞത്. അഹിംസയുടെ മാർഗ്ഗത്തിൽ സ്വയം സഹനത്തിലൂടെ സ്വാതന്ത്ര്യം നേടി. നന്മയും സാമൂഹ്യ പ്രതിബദ്ധതയും ഒന്നിച്ചു ചാലിച്ചു ചേർത്ത മുന്നേറ്റമായിരുന്നു സ്വാതന്ത്ര്യ സമരം. സമൂഹത്തിലെ ഏറ്റവും ചെറിയവന്റെ ഉന്നതിയായിരുന്നു ഗാന്ധിജിയെപ്പോലുള്ള നേതാക്കൾ സ്വപ്നം കണ്ടത്.

 


എന്നാൽ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ എന്തു സംഭവിച്ചു എന്ന് നാം തിരിച്ചറിയണം. വെള്ളക്കാരെ വിട്ട് ഇന്ത്യക്കാരുടെ കൈകളിൽ അധികാരമെത്തിയപ്പോൾ സംഭവിച്ചത് എന്താണ്.. ഭീകരമായ അഴിമതി, സ്വജന പക്ഷപാതം, വർഗ്ഗീയത, പ്രാദേശിക വാദം, രാഷ്ട്രീയ കുതിരക്കച്ചവടം, അധികാര വടംവലി, കുത്തകകളുടെയും കോർപ്പറേറ്റുകളുടെയും വിളഞ്ഞാട്ടം, കോടികൾ വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിരിക്കുന്ന സമ്പന്നർ, നിയമസഭകളിലും പർലമെന്റിലും കുറ്റവാളികൾ, മാറി മാറി വരുന്ന ഭരണകൂടങ്ങളുടെ ഒത്തുകളി; ഇവിടെ ജനം ആശയറ്റവരായിരിക്കുന്നു.


ഈ അവസ്ഥയിൽ  നിന്നൊരു മോചനം; ഒരു സ്വാതന്ത്ര്യ സമരം ആരു നയിക്കും, അതിന്റെ ജനാധിപത്യ മാർഗ്ഗം എന്തായിരിക്കും എന്ന ചിന്തയിൽ നിന്നാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ജനകീയ സമരം തുടങ്ങിയത്. മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം അതിനെ വളരെ ലാഘവത്തോടെയാണ് കണ്ടത്. സമരം ശക്തമാകുന്നു എന്നറിഞ്ഞപ്പോൾ, ‘ജനമല്ല, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് തീരുമാനങ്ങൾ എടുക്കേണ്ടത്’ എന്ന പരിഹാസമാണ് ലഭിച്ചത്. അതിനായി തിരഞ്ഞെടുപ്പിൽ തങ്ങളെ അഭിമുഖീകരിച്ച് ആര് ജയിച്ച്  അധികാരത്തിൽ വരും എന്ന വെല്ലുവിളി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ഏറ്റെടുക്കുകയയിരുന്നു. അങ്ങനെയാണ് ‘ആം ആദ്മി’ എന്ന രാഷ്ട്രീയ പ്രസ്ഥാനം നിലവിൽ വന്നത്.


ഇന്ന് ഡൽഹിയിൽ അധികാരത്തിലെത്തി കോർപ്പറേറ്റുകളോടും അഴിമതി രാഷ്ട്രീയത്തോടും ഒത്തുതീർപ്പില്ലെന്ന് അടിവരയിട്ടു തെളിയിച്ച് ജനസമക്ഷം തിരിച്ചെത്തിയിരിക്കുന്നു. ഇപ്പോൾ ഈ വികാരത്തെ പിന്തുണയ്കുന്നവർ ഇന്ത്യയിലും എവിടെയും ഒത്തു ചേർന്ന് രാഷ്ട്രീയ തിരുത്തലിന് ശക്തി പകരുന്നു. തക്ക സമയത്ത് വേണ്ടതു ചെയ്യുമ്പോൾ മാത്രമേ അത് ഫലത്തിൽ വരികയുള്ളൂ. വരും തലമുറ സ്വന്തം ജീവിത മാർഗ്ഗത്തിനു വേണ്ടി അലയാതിരിക്കാൻ അഴിമതിയില്ലാത്ത ഒരു സമൂഹത്തിനായി നമുക്കും ഒത്തുചേർന്ന് ആവുന്നത് ചെയ്യാം.


ഈ വിഷയത്തിലേക്ക് കൂടുതൽ ചർച്ചകളും നിർദ്ദേശങ്ങളും പങ്കുവെക്കുവാൻ സമാന ചിന്താഗതിക്കാരുടെ യോഗം ചേരുവാൻ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:


കുര്യാക്കോസ്: 0402 978 149

സോണി ജോർജ്: 0434 287 260

ദിപിൻ മാത്യു: 0469 945 003

ബിനു വർഗീസ്‌: 0403 993 399

സന്തോഷ്‌: 0470 279 650

Email: SydneyAAP@gmail.com

സ്ഥലം: 78 grove street, Earlwood, NSW 2206

തീയതി: 8-03-2014 (ശനി)

സമയം: 4:00pm