Breaking News

Trending right now:
Description
 
Mar 04, 2014

ഫൊക്കാന കണ്‍വെന്‍ഷന്‍: രജിസ്‌ട്രേഷന്‍ കിക്കോഫ്‌ ഒര്‍ലാന്റോയില്‍

Johnson Punchakonam
image

ഒർലാന്റോ: 2014 ജൂലൈ 4,5,6 തീയതികളില്‍ ഷിക്കാഗോയില്‍ വച്ച്‌ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ മാര്ച്ച് 2-ന്‌ ഒർലാന്റോ സെന്റ്‌ മേരീസ് ഓർത്തോഡോക്സ് ചർച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. ഒർലാന്റോയിലെ മലയാളി അസോസിയേഷന്റെ (ഓർമ) ആഭിമുഖ്യത്തിലാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. ഫൊക്കാന സെൻട്രൽ കമ്മറ്റി  ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു .

ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ ഒരു വലിയ വിജയമാക്കാന്‍ ഒർലാന്റോയിലെ മലയാളി അസോസിയേന്‍ (ഓർമ) പൂര്‍ണ്ണ പിന്തുണ   പ്രഖ്യാപിച്ചു.

കാലുകള്‍ നഷ്ടപ്പെട്ട ഇരുപതോളം ആളുകള്‍ക്ക്‌ ഫൊക്കാനയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലുകള്‍ സംഭാവന ചെയ്‌തതും, ഫൊക്കാനയുo, അമേരിക്കയിലെ യൂണിവേഴ്സിറ്റിയു0 സഹകരണത്തിൽ ഇവിടേയ്ക്ക് കുടിയേറിപാർത്തിട്ടുള്ള വിദ്യാർഥികൾക്ക് കുറഞ്ഞ ചിലവിൽ ബി.എസ്.സി നേഴ്സിംഗ് പഠിക്കുവാനുള്ള സംവിധാനവും ഫൊക്കാന ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ വിശദീകരിച്ചു.

ഒർലാന്റോ സെന്റ്‌ മേരീസ് ഓർത്തോഡോക്സ് ഇടവക വികാരി ഫാദർ. ജോണ്‍സണ്‍ പുഞ്ചക്കോണത്തിന്റെ അധ്യക്ഷതയിൽകൂടിയ സമ്മേളനത്തിൽ ജേക്കബ്‌ മണിപറമ്പിൽ (ഫോക്കാന റീജിണൽ വൈസ് പ്രസിഡന്റ്‌), മാത്യു കുര്യൻ (മലയാളീ അസോസിയേഷൻ ഓഫ് താമ്പ. ജോയിന്റ് ട്രഷറാർ),
ജിൻസ്മോൻ പി. സഖറിയ(അക്ഷരം മാസിക, പബ്ലിഷർ) എന്നിവർ പ്രസംഗിച്ചു. വാഹന അപകടത്തിൽ നിര്യാതനായ ജോബിൻ കുര്യാക്കൊസിന്റെ വേർപാടിൽ ദുഖിതരായിരിക്കുന്ന കുടുംബാഗങ്ങളുടെ വേർപാടിൽ  ഫൊക്കാനയും  പങ്കുചേരുന്നതായി ഫോക്കാന നാഷണൽ കമ്മിറ്റിമെമ്പർ പി.വി.ചെറിയാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.