Breaking News

Trending right now:
Description
 
Mar 04, 2014

ഒഐസിസി നേതാക്കള്‍ കേന്ദ്രമന്ത്രി ശശി തരൂരുമായി കൂടിക്കാഴ്‌ച നടത്തി

Jose M George
image മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മലയാളികളുടെ പ്രശ്‌നങ്ങള്‍, അവര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങള്‍, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, നഴ്‌സുമാര്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്നാവശ്യപ്പെട്ട്‌ ഓഐസിസി ദേശീയ കമ്മിറ്റി വൈസ്‌ പ്രസിഡന്റ്‌ ജോജി ജോണിന്റെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രി ശശി തരൂരുമായി കൂടിക്കാഴ്‌ച നടത്തി.

ജോസ്‌ എം. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ കേന്ദ്രമന്ത്രിക്ക്‌ സമര്‍പ്പിച്ചു.

ഓസ്‌ട്രേലിയയിലെ ഒഐസിസിയുടെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ സംതൃപ്‌തി രേഖപ്പെടുത്തി.

മലയാളികളുടെ പ്രശ്‌നങ്ങള്‍ നേരില്‍കാണുവാനും ഒഐസിസി നടത്തുന്ന ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനും ഓസ്‌ട്രേലിയയില്‍ എത്തുമെന്ന്‌ ശശി തരൂര്‍ സംഘത്തെ അറിയിച്ചു. ഒഐസിസി ഓസ്‌ട്രേലിയയുടെ ഉപഹാരം ശശി തരൂരിന്‌ ജോജി ജോണ്‍ സമ്മാനിച്ചു.